പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണ് ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു
Advertisement

Advertisement

കണ്ണൂർ: ഗ്രാമപഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. ചൊക്ലി പഞ്ചായത്തിലെ എച്ച്.ഐ ആയിരുന്ന വടകര മേപ്പയിൽ സ്വദേശി ദീപ ലേഖയാണ് (51) മരിച്ചത്.
യോഗത്തിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ ദീപ ലേഖയെ ഉടൻ തന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരെ പിണറായിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി മണിക്കൂറുകൾക്കകമാണ് ദൗർഭാഗ്യകരമായ സംഭവം നടന്നത്.
Advertisement

Advertisement

Advertisement

Advertisement





