ചിയ സീഡില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. ചിയ സീഡ് വെള്ളത്തില്‍ കുതിര്‍ത്ത ശേഷമോ പുഡ്ഡിംഗ്, സാലഡ് എന്നിവയിലെല്ലാം ചേര്‍ത്ത് കഴിക്കുന്നവരുണ്ട്. എന്നാല്‍, ചിയ സീഡ് കഴിക്കുന്നത് ചിലരില്‍ അലര്‍ജി, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോ?ഗ്യ വിദ?ഗ്ധര്‍ പറയുന്നു.
ചിയ സീഡ് ചിലരില്‍ ചര്‍മ്മത്തില്‍ ചുവപ്പ്, ചൊറിച്ചില്‍ എന്നിവയ്ക്ക് ഇടയാക്കാമെന്ന് അമേരിക്കന്‍ കോളേജ് ഓഫ് അലര്‍ജി, ആസ്ത്മ ആന്‍ഡ് ഇമ്മ്യൂണോളജി വ്യക്തമാക്കുന്നു. ചില വ്യക്തികള്‍ വലിയ അളവില്‍ ചിയ വിത്തുകള്‍ കഴിക്കുമ്പോള്‍ അത് മലബന്ധത്തിന് കാരണമായേക്കാം. ചിയ വിത്തുകള്‍ വളരെയധികം ആഗിരണം ചെയ്യുന്നതിനാല്‍ കുടലിലെ ഈര്‍പ്പം ആഗിരണം ചെയ്യാന്‍ കഴിയും. ഇത് മലബന്ധത്തിന് ഇടയാക്കുമെന്ന് പോഷകാഹാര വിദഗ്ധ പൂജ കെഡിയ പറയുന്നു.
ചിയ വിത്തുകള്‍ കഴിക്കുന്നതിനുമുമ്പ് ഡോക്ടറെ സമീപിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, പ്രമേഹം അല്ലെങ്കില്‍ രക്താതിമര്‍ദ്ദം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് വിദഗ്ധ നിര്‍ദേശം ലഭിച്ച ശേഷം മാത്രം കഴിക്കുക.
ചിയ വിത്തുകള്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അമിതമായി കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ ഇടയാക്കും. ചിയ വിത്തുകള്‍ നാരുകളാല്‍ സമ്പുഷ്ടമാണ്, ഇത് ദഹനത്തിന് ഗുണം ചെയ്യും, പക്ഷേ അമിതമായി കഴിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
വളരെയധികം നാരുകള്‍, പ്രത്യേകിച്ച് ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, വയറുവേദന, ഗ്യാസ്, മലബന്ധം എന്നിവയ്ക്ക് കാരണമാകും. ചില ആളുകള്‍ക്ക്, ഇത് വയറ്റിലെ അസ്വസ്ഥതയോ മലബന്ധമോ ഉണ്ടാക്കാം. കാരണം നാരുകള്‍ വലിയ അളവില്‍ കഴിച്ചാല്‍ ദഹിക്കാന്‍ പ്രയാസമായിരിക്കും.
ചിയ വിത്തുകള്‍ക്ക് ഉയര്‍ന്ന ഒമേഗ-3 ഫാറ്റി ആസിഡിന്റെ അളവ് കാരണം രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഇതിനകം മരുന്നുകള്‍ കഴിക്കുന്ന ആളുകള്‍ക്ക് ഒരു പ്രശ്‌നമാകാം. ഇത് അവരുടെ രക്തസമ്മര്‍ദ്ദം വളരെയധികം കുറയാന്‍ കാരണമാകും.












