
കണ്ണൂർ പുതിയ ബസ്റ്റാൻഡിൽ ബസ്സിന്റെ ഫുട്സ്റ്റെപ്പിന് താഴെ മാലിന്യം കൂട്ടിവെച്ചു. ബസ്സിൽ കയറണമെങ്കിൽ ഇത് കടന്നു വെക്കണം. കാലത്ത് 7.20 ന് ആണ് സംഭവം. നേരം വെളുത്തിട്ടും ഇത് നീക്കം ചെയ്യാൻ അനാസ്ഥ കാണിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേരള സംസ്ഥാന ഉപഭോക്തൃ കൌൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല പറഞ്ഞു.
ഫീസ് വാങ്ങാൻ കാണിക്കുന്ന ആവേശം മെയിന്റനൻസിന്റെ കാര്യത്തിൽ ഇപ്പോൾ ഇല്ലെന്നും ആർട്ടിസ്റ്റ് ശശികല കുറ്റപ്പെടുത്തി.
ഒരു ശുഭയാത്ര പ്രതീക്ഷിച്ച് യാത്രക്കൊരുങ്ങുന്നവർക്ക് ഇത് കണികണ്ടും കടന്നുവെച്ചും വേണം യാത്ര ചെയ്യാൻ. വരുമാന മാർഗ്ഗത്തിൽ മാത്രം ചിന്തിക്കുന്ന ബസ്സ്സ്റ്റാന്റ് അതോറിട്ടി യാത്രക്കാരുടെ കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ മറ്റു നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ആർട്ടിസ്റ്റ് ശശികല മുന്നറിയിപ്പ് നൽകി.








