ഓണത്തിരക്കിനിടെ പെരുമഴ: മധ്യ-വടക്കൻ ജില്ലകളിൽ അതിതീവ്ര ജാഗ്രത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Advertisement

Advertisement

കൊച്ചി: ഇത്തവണത്തെ തിരുവോണം മഴയിൽ കുതിരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ اض ജില്ലകളിലും ശക്തമായ മഴയ്ക്കാണ് സാധ്യത. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
Advertisement

തിരുവോണ ദിവസമായ നാളെയും സംസ്ഥാനത്തുടനീളം മഴ തുടരാനാണ് സാധ്യത. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീരദേശത്ത് ‘കള്ളക്കടൽ’ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നതിനായുള്ള വിലക്ക് തുടരുകയാണ്.
Advertisement

Advertisement

Advertisement







