തൃശൂർ പൂരത്തിന് പരസ്യ ബോർഡുകൾ സ്ഥാപിക്കാം; ക്ഷേത്ര സമിതിക്ക് അനുമതി നൽകി ഹൈക്കോടതി

പരസ്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള അനുമതി നിഷേധിച്ച് കൊണ്ടുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ സമീപകാല തീരുമാനത്തെ ചോദ്യം ചെയ്ത് സമിതി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ വടക്കുംനാഥൻ ക്ഷേത്ര ഉപദേശക സമിതിക്ക് അനുമതി നൽകി ഹൈക്കോടതി. പരസ്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള അനുമതി നിഷേധിച്ച് കൊണ്ടുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ സമീപകാല തീരുമാനത്തെ ചോദ്യം ചെയ്ത് സമിതി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ സിയാദ് റഹ്മാൻ എ.എ, കെ.വി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ദേവസ്വം ബോർഡിന്റെ തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് ക്ഷേത്ര ഉപദേശക സമിതി കോടതിയിൽ വാദിച്ചു. മറ്റു പല ഉത്സവങ്ങൾക്കും പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകാറുണ്ടെന്നും എന്നാൽ തൃശൂർ പൂരത്തിന് മാത്രം ഇത് നിഷേധിക്കുകയാണെന്നും സമതി കോടതിയെ അറിയിച്ചു. സമിതിയുടെ വാദങ്ങൾ കേട്ട കോടതി പരസ്യ ബോർഡുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകുകയായിരുന്നു.

ഏപ്രിൽ 20ന് തൃശൂർ പട്ടണത്തിലും പരിസരത്തുമുള്ള എല്ലാ ക്ഷേത്രങ്ങളിലും ആചാരപരമായ പതാക ഉയർത്തൽ ചടങ്ങോടെയാണ് പ്രസിദ്ധമായ തൃശൂർ പൂരം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.ഇത്തവണ വെട്ടിക്കെട്ടില്ലാതെ തൃശൂർ പൂരം

14 പേരുടെ ജീവൻ കവർന്ന മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന്റെ ആഘോഷങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനം. ഇത്തവണ വെടിക്കെട്ട് ഉണ്ടാകില്ല. ഒരു മണിക്കൂർ നേരം ദൈർഘ്യമുള്ള കുടമാറ്റം 15 മിനുട്ടായി ചുരുക്കിയിട്ടുണ്ട്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരം എങ്ങനെയാണ് നടത്തേണ്ടത് എന്നതിനെ ചൊല്ലി ആലോചിക്കാനായി സർക്കാർ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. യോഗത്തിൽ സംസ്ഥാന മന്ത്രിമാർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ജില്ലാ കളക്ടർ, പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പൂരം ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്താനാണ് യോഗത്തിൽ തീരുമാനിച്ചത്. പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് ഇത്തവണ ഉണ്ടാവില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് അറിയിച്ചു. ഇതിന് പകരമായി പ്രതീകാത്മകമായി ഒരു വട്ടം മാത്രം കതിന പൊട്ടിക്കും.

ആനപ്പുറത്തുള്ള വർണ്ണാഭമായ കുടമാറ്റം പ്രതീകാത്മകമായി മാത്രമേ നടത്തുകയുള്ളൂ. സാധാരണ രീതിയിലുള്ള പ്രദർശനത്തിന് പകരം 15 സെറ്റ് കുടകൾ മാത്രമേ ഉപയോഗിക്കൂ. സാഹചര്യം അനുസരിച്ച് ഇത് ഇനിയും കുറച്ചേക്കാം.

പാരമ്പര്യ പ്രകാരം ഇലഞ്ഞിത്തറ മേളം പതിവുപോലെ ഗംഭീരമായി തന്നെ നടത്തും. മറ്റ് ആചാരപരമായ ചടങ്ങുകൾക്കൊന്നും മാറ്റമുണ്ടാകില്ല. തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി പടക്കങ്ങൾ നിർമിക്കുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരമാണ് മുണ്ടത്തിക്കോട്ടെ പടക്ക നിർമാണശാലയിൽ സ്ഫോടനമുണ്ടായത്.

Top News from last week.