മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് ഹൈക്കോടതി; ഭൂമി ഏറ്റെടുത്ത വഖഫ് തീരുമാനം നിയമവിരുദ്ധം, പരാമർശം സർക്കാർ നൽകിയ അപ്പീലിൽ

കൊച്ചി: മുനമ്പത്തെ ഭൂമി വഖഫല്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി സർക്കാർ നൽകിയ അപ്പീലിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. ഭൂമി ഏറ്റെടുത്ത വഖഫ് തീരുമാനം നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭൂമി ഫറൂഖ് കോളേജിന് ദാനമായി കിട്ടിയതാണെന്ന വാദം നിലനിൽക്കും. പുനപരിശോധന ഹർജി നൽകും എന്ന് വഖഫ് സംരക്ഷണ വേദി അറിയിച്ചു. ജുഡീഷ്യൽ കമ്മീഷൻ നിലനിൽക്കില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ച് നിരീക്ഷണങ്ങൾ.

Top News from last week.