ഹൈക്കോടതി വിധി; ‘പ്രതിപക്ഷത്തിന് മുഖമടച്ച് കിട്ടിയ അടിയാണ്, കൂടുതൽ ഡെക്കറേഷൻ നൽകണ്ട’: വി കെ സനോജ്

 

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് പ്രതിപക്ഷത്തിന് മുഖമടച്ച് കിട്ടിയ അടിയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഇതിന്റെ വാർത്ത മാധ്യമങ്ങൾ നൽകിയത് ”മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും ആശ്വാസം” എന്നാണ്, എന്നാൽ ”പ്രതിപക്ഷത്തിന് തിരിച്ചടി” എന്നാണ് മര്യാദയുള്ള മാധ്യമങ്ങൾ തലക്കെട്ട് എഴുതേണ്ടത് എന്നും വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു. മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ വെളിവാക്കിന്ന വി കെ സനോജിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം:-

 

പ്രതിപക്ഷത്തിന് മുഖമടച്ച് കിട്ടിയ അടി,

കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട..

 

ഇന്ന് ഒട്ടുമിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത് ”മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും ആശ്വാസം” എന്നാണ്. ചാനലുകൾ രണ്ടുപേരുടെയും ചിത്രങ്ങൾ കൂടി വച്ചിട്ടാണ് ഈ തലക്കെട്ട് കാണിച്ചത്. മുഖ്യമന്ത്രിക്കും മകൾക്കും എന്തായിരുന്നു ആശ്വാസക്കുറവ്? അവർ നിങ്ങളോട് പറഞ്ഞോ ആശ്വാസം ഇല്ലെന്ന്?

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ നട്ടാൽക്കുരുക്കാത്ത നുണ, മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിട്ട് അതും കൊണ്ട് കേസിന് പോകുമ്പോൾ അതു കോടതി തള്ളിക്കളയുക സ്വാഭാവികമല്ലേ? ഒരു തെളിവും വെളിവുമില്ലാത്ത കാര്യവും കൊണ്ട് കോടതിയിൽ ചെന്നാൽ അത് വരാന്തയിൽ പോലും നിൽക്കില്ല എന്ന് ആർക്കാണറിയാത്തത്?

കള്ളക്കേസും കൊണ്ട് പോയ കുഴൽനാടനും പ്രതിപക്ഷത്തിനും കിട്ടിയ തിരിച്ചടിയാണ് ഈ വിധി. ”പ്രതിപക്ഷത്തിന് തിരിച്ചടി” എന്നാണ് മര്യാദയുള്ള മാധ്യമങ്ങൾ ഇന്ന് തലക്കെട്ട് എഴുതേണ്ടത്. നിർഭാഗ്യവശാൽ അങ്ങനെയെഴുതാനുള്ള നട്ടെല്ലും ചങ്കുറപ്പും മലയാളത്തിലെ ഭൂരിപക്ഷം മാധ്യമ പ്രവർത്തകർക്കുമില്ലെന്നതിൽ നിങ്ങളെ ഓർത്ത് സഹതപിക്കുന്നു. ”മുഖ്യമന്ത്രിക്കും കുടുംബത്തിനും ആശ്വാസം” എന്നെഴുതുന്നവർ അങ്ങനെ ഒരു പൊതുബോധം സൃഷ്ടിച്ചെടുക്കാനുള്ള ഏജൻസിപ്പണിയാണ് എടുക്കുന്നത്. ”ഭയ കൗടില്യ ലോഭങ്ങൾ വളർത്തില്ലൊരു നാടിനെ!” എന്ന് തന്റെ പത്രത്തിന് മുഖവാക്യം എഴുതിയ സ്വദേശാഭിമാനി ജീവിച്ച മണ്ണിൽ പത്രപ്രവർത്തനം നടത്താൻ നിങ്ങൾക്കൊക്കെ ലജ്ജ തോന്നേണ്ടതാണ്.

കള്ളക്കേസും കൊണ്ട് കോടതി കയറിയിറങ്ങിയവരെ ആദ്യം വിജിലൻസ് കോടതിയും ഇപ്പോൾ ഹൈക്കോടതിയും ചെവിക്ക് പിടിച്ച് പുറത്താക്കിയിരിക്കുകയാണ്. കേസ് തള്ളി കോടതി പിരിഞ്ഞ ശേഷവും കുഴൽനാടന്റെ വാദം കേൾക്കാൻ മൈക്കും കൊണ്ട് കാവൽ നിൽക്കുകയാണ് റിപ്പോർട്ടർമാർ. കഷ്ടം!

Top News from last week.

Latest News

More from this section