ഹയർസെക്കൻഡറി ക്ലാസുകളുടെ ജില്ലാ തല ഉദ്ഘാടനം മേയർ നിർവഹിച്ചു

2023 – 24 അക്കാദമിക് വർഷത്തെ ഒന്നാം വർഷ ഹയർസെക്കന്ററി ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം സെന്റ് മൈക്കിൾസ് ആoഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു.കണ്ണൂർ കോർപറേഷൻ മേയർ അഡ്വ.ടി.ഒ മോഹനൻ നിർവഹിച്ചു.
വാർഡ് കൗൺസിലർ
കെ.സുരേഷ് അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ റവ.ഫാദർ രാജു എബ്രഹാം S J അനുഗ്രഹ ഭാഷണം നടത്തി.
PTA പ്രസിഡന്റ് അഡ്വ.കെ.എൻ ഷാജി, സ്കൂൾ ഹെഡ് മാസ്റ്റർ റവ.ഫാ. ടോംസൺ S J എന്നിവർ ആശംസകളർപ്പിച്ചു.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മനോജ് കുമാർ സ്വാഗതം പറയുകയും സ്റ്റാഫ് സെക്രട്ടറി കെ.കെ. ജിജേഷ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Top News from last week.