Advertisement
Advertisement
Tuesday, September 15, 2026
Kerala

പോലീസ് സ്റ്റേഷൻ ഭരണത്തിൽ ചരിത്രപരമായ മാറ്റം: നിയന്ത്രണം ഇനി എസ്.ഐമാർക്ക്; ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതിക്ക് ഇന്ന് തുടക്കം

Advertisement
Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണ നിർവഹണത്തിൽ വൻ പരിഷ്കാരങ്ങൾക്ക് ഇന്ന് മുതൽ തുടക്കമാകുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (എസ്.എച്ച്.ഒ) ഇനി മുതൽ എസ്.ഐമാർ ചുമതലയേൽക്കും. മുൻഗണനാ പട്ടികയിലുള്ള 64 പ്രമുഖ പോലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇൻസ്പെക്ടർമാർ ഭരണച്ചുമതലയിൽ തുടരുക. പൊലീസിനെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് തലസ്ഥാനത്ത് നിർവ്വഹിക്കും.

Advertisement

കേരള പോലീസിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു ചുവടുവെപ്പാണിതെന്നും, സേനയുടെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് സർക്കാർ തുടക്കമിട്ടിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ സേവനം ലഭ്യമാക്കാനാണ് ഇന്ത്യയിലാദ്യമായി സ്റ്റേഷൻ കേന്ദ്രീകരിച്ച് ഇത്തരമൊരു വിപുലമായ പരിഷ്കാരം നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കസ്റ്റഡി മർദ്ദനങ്ങളും അനധികൃത തടവിലാക്കലുകളും പൂർണ്ണമായി ഇല്ലാതാക്കി ശാസ്ത്രീയമായ അന്വേഷണ മാർഗ്ഗങ്ങൾക്കാണ് സർക്കാർ ഇനി മുൻഗണന നൽകുന്നത്. ഇതിന്റെ ഭാഗമായി പൊതുജനങ്ങളോട് മാന്യമായും സൗഹാർദ്ദപരമായും പെരുമാറുന്നതിനായി ഉയർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് പ്രത്യേക പരിശീലനം നൽകും. കൂടാതെ, ഇരുപത് വർഷം പിന്നിട്ട ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ ആധുനിക സംവിധാനങ്ങളോടെ പരിഷ്കരിക്കാനും തീരുമാനമായിട്ടുണ്ട്.

പൊതുജനങ്ങളിൽ നിന്ന് പ്രതിമാസ അഭിപ്രായങ്ങൾ  സ്വീകരിക്കുന്നതിനായി ഡി.ഐ.ജിമാരുടെ മേൽനോട്ടത്തിൽ സ്വതന്ത്ര സംവിധാനവും, എഫ്.ഐ.ആറുകളുടെ കണക്കുകൾ ഡി.ജി.പിയുടെ നേതൃത്വത്തിൽ ഡിജിറ്റലായി നിരീക്ഷിക്കുന്ന രീതിയും ഇതിനോടൊപ്പം നിലവിൽ വരും.

Advertisement
Advertisement
Advertisement
Advertisement
Advertisement