ഹോക്കി: ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യ; സെമിഫൈനൽ
Advertisement

Advertisement

ഹോക്കി: ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യ; സെമിഫൈനൽ
Advertisement

മോഖി (ചൈന): ജൂനിയർ പുരുഷ ഏഷ്യാ കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിഫൈനൽ പ്രവേശനത്തിന് തൊട്ടരികിലെത്തി. ദക്ഷിണ കൊറിയയെ 7–3ന് തകർത്താണ് ഇന്ത്യ നിർണായക വിജയം സ്വന്തമാക്കിയത്.
ക്യാപ്റ്റൻ അൻമോൾ എക്ക രണ്ട് ഗോളുകൾ നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അവസാന ക്വാർട്ടറിൽ ഇന്ത്യ മൂന്ന് ഗോളുകൾ തുടർച്ചയായി നേടിയതോടെയാണ് മത്സരം പൂർണമായും ഇന്ത്യയുടെ നിയന്ത്രണത്തിലായത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി ഇന്ത്യ മുന്നേറുകയാണ്. നാളെ നടക്കുന്ന ചൈനീസ് തായ്‌പേയിക്കെതിരായ മത്സരത്തിൽ വിജയം നേടിയാൽ ഇന്ത്യക്ക് സെമിഫൈനൽ ബെർത്ത് ഉറപ്പിക്കാം.
Advertisement

Advertisement

Advertisement






