മുകളിൽ ആശുപത്രി, താഴെ ഹമാസ് ഭീകരരുടെ ഒളിത്താവള തുരങ്കങ്ങൾ; ഗാസയിൽ പുതിയ ഹമാസ് ഒളിത്താവളങ്ങൾ കണ്ടെത്തി ഇസ്രായേൽ

ടെൽ അവീവ് : ഗാസയിലെ ഒരു പ്രധാന ആശുപത്രിക്ക് താഴെയായി ഹമാസ് ഭീകരരുടെ ഒളിത്താവള തുരങ്കങ്ങൾ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ യൂറോപ്യൻ ആശുപത്രിക്ക് താഴെയാണ് ഹമാസിന്റെ തുരങ്കപാത ഇസ്രായേൽ കണ്ടെത്തിയത്. കമാൻഡ് ആൻഡ് കൺട്രോൾ റൂമുകൾ, ആയുധങ്ങൾ, രഹസ്യാന്വേഷണ സാമഗ്രികൾ തുടങ്ങിയവ ഈ ഒളിത്താവള തുരങ്കങ്ങൾക്കുള്ളിൽ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കുന്നു.
ഇസ്രായേൽ സേനയ്ക്കെതിരായ ആക്രമണങ്ങൾക്ക് ഹമാസ് കമാൻഡ് സെന്ററായി ഉപയോഗിച്ചിരുന്നത് ഈ തുരങ്കം ആണെന്നാണ് ഇസ്രായേൽ സൈന്യം അറിയിക്കുന്നത്. ഹമാസ് ഗാസയിലെ ആശുപത്രികളെ മറയാക്കി ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതായി ഇസ്രായേൽ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇസ്രായേലിന്റെ ഈ ആരോപണങ്ങൾ തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സൈന്യം പുറത്തുവിട്ടിരിക്കുന്നത്.
ഭീകര പ്രവർത്തനങ്ങൾക്കായി ഗാസയിലെ ആശുപത്രികളെ ചൂഷണം ചെയ്യുന്നത് ഹമാസ് തുടരുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. സാധാരണക്കാരെ ചൂഷണം ചെയ്യുകയും അപകടത്തിലാക്കുകയും ചെയ്യുന്ന പ്രവൃത്തികളാണ് ഹമാസ് ഇപ്പോഴും തുടരുന്നത്. 2023-ൽ ഗാസയിലെ ഏറ്റവും വലിയ മെഡിക്കൽ ഹെൽത്ത് സൗകര്യമായ അൽ-ഷിഫ ആശുപത്രിക്ക് താഴെയും ഒരു വലിയ തുരങ്ക ശൃംഖലയുടെ ഒരു ഭാഗം ഇസ്രായേൽ സൈന്യം കണ്ടെത്തുകയും തകർക്കുകയും ചെയ്തിരുന്നു.

Top News from last week.

Latest News

More from this section