ബിപി കുറക്കാം, ഇതാ ഒരു എളുപ്പവഴി, പരീക്ഷിച്ച് ആരോഗ്യം മെച്ചപ്പെടുത്താം!…

ഇലക്കറികളില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കുകയും രക്തക്കുഴലുകള്‍ക്ക് അയവ് വരുത്തുകയും ചെയ്യുന്നു.ചീരയില്‍ അടങ്ങിയിട്ടുള്ള നൈട്രേറ്റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തി രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ബീറ്റ്‌റൂട്ടില്‍ ധാരാളമായി നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തക്കുഴലുകള്‍ വികസിപ്പിച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുകയോ പാകം ചെയ്ത ബീറ്റ്‌റൂട്ട് ഭക്ഷണത്തില്‍ ചേര്‍ക്കുകയോ ചെയ്യുന്നത് രക്തസമ്മര്‍ദ്ദം ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും

വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ കിവി പഴം രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ധമനികളിലെ അധിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും രണ്ട് കിവി പഴങ്ങള്‍ കഴിക്കുന്നത് സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം ഏകദേശം 2.7 mm Hg കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.തണ്ണിമത്തനില്‍ സിട്രുലിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് രക്തക്കുഴലുകള്‍ക്ക് അയവ് വരുത്തുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും അതുവഴി രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

ഓറഞ്ച്, നാരങ്ങ, മുന്തിരിങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്‍ വിറ്റാമിനുകളും സസ്യ സംയുക്തങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.നടക്കുന്നതും പ്രാണായാമം ചെയ്യുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്.വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്.

 

Top News from last week.

Latest News

More from this section