ആദ്യരാത്രി എങ്ങനെ തുടങ്ങണം എന്നുള്ളതിനെ പറ്റി പുരുഷനും, സ്ത്രീയ്ക്കും വ്യത്യസ്ത സങ്കല്പങ്ങളും, ധാരണകളുമായിരിയ്ക്കും ഉണ്ടായിരിയ്ക്കുന്നത്. ഇവയെ യാഥാർത്ഥ്യളുമായി സന്നിവേശിപ്പിച്ച് അനുഭൂതിദായകമായ ലൈംഗിക ജീവിതം എങ്ങനെ കെട്ടിപ്പടുക്കാം എന്നുള്ള ക്രിയാത്മകങ്ങളായ നിർദ്ദേശങ്ങളാണ് ചുവടെ.
വൈവാഹിക ജീവിതം പുരുഷന്റെയും, സ്ത്രീയുടെയും ജീവിതത്തിൽ ഒരു പുതിയ ഏടാണ് … പുതിയ അദ്ധ്യായമാണ്.
രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ച് പോന്നവർ, വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളവർ, വ്യത്യസ്ത അഭിരുചികളിൽ അഭിരമിച്ചിരുന്നവർ, ഒന്നാകുന്ന അവസ്ഥയാണത്.
ഈ വ്യത്യസ്തകൾ അവർ മറികടക്കുന്നത് സ്‌നേഹം കൊണ്ടാണ്, പങ്കിടൽ കൊണ്ടാണ്, കരുതൽ കൊണ്ടാണ്. ചില പുരുഷൻമാർക്കും സ്ത്രീകർക്കും വിവാഹത്തിന മുമ്പേ അടുപ്പവും, പരിചയവും ഉണ്ടാകാം, ചിലർ കാമുകീ കാമുകൻമാരായെന്ന് വരാം, മറ്റു ചിലരാകട്ടെ വിവാഹത്തിനോടനുബന്ധിച്ച് പരിചയപ്പെടുന്നവരും. ഏതായാലും വിവാഹത്തോടെ രണ്ടു പേരുടെയും ജീവിത രീതികൾ പരസ്പര പൂരകങ്ങളാകണം. വിട്ടുവീഴ്ചകൾ ചെയ്യാൻ സാധിയ്ക്കുന്നിടത്ത് അത് ഉണ്ടാവണം, അവരക്കുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ പങ്കാളിയുമായി ചർച്ച ചെയ്ത് സ്‌നേഹത്തോടെ ബോധ്യപ്പെടുത്തുകയും ചെയ്യണം.
ലൈംഗിക ബന്ധത്തിന്റെ കാര്യത്തിലാണെങ്കിലും, ഈ കരുതലും, സൂക്ഷ്മതയും അവനവന്റെ കാഴ്ചപ്പാടുകളും പത്സപരം പങ്കുവയ്ക്കണം. അടുത്തിടപഴകിയവർ ആണെങ്കിലും, സുഹൃത്തുക്കളായിരുന്നെങ്കിലും, അപരിചിതർ ആയിരുന്നെങ്കിലും രണ്ടു പേർക്കും വിവാഹത്തിനു ശേഷമുള്ള ആദ്യരാത്രിയെക്കുറിച്ചും, തുടർന്നുള്ള ലൈംഗിക ജീവിതത്തെക്കുറിച്ചു പല ധാരണകൾ ഉണ്ടായിരിയ്ക്കും.
ആദ്യരാത്രിയും അമിത പ്രതീക്ഷകളും
ആദ്യരരാത്രിയെക്കുറിച്ച് അമിത പ്രതീക്ഷകളും അതിലേറെ അബദ്ധ ധാരണകളും ആണ് പലർക്കും ഉള്ളത്. പുരുഷൻമാർക്ക് പ്രത്യേകിച്ചും പോൺ മാഗസിനുകൾ വായിച്ച്അത്തരത്തിലുള്ള വീഡിയോകൾ കണ്ടും, സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ചും അവർക്ക് ആദ്യ രാത്രിയെക്കുറിച്ച് വികലമായ ഒരു കാഴ്ചപ്പാടായിരിയ്ക്കും ഉള്ളത്. സ്ത്രീകളുടെ കാര്യവു ഒട്ടും ഭിന്നമല്ല.
പലരും ആദ്യരാത്രിയിൽ തന്നെ തന്റെ ലൈംഗികമായ കഴിവുകൾ മുഴുവൻ പുറത്തെടുത്ത് പങ്കാളിയെ വിസ്മയിപ്പിയ്ക്കണമെന്നും, സുഖത്തിന്റെ പാരമ്യതയിൽ എത്തിയ്ക്കണമെന്നും സ്വപ്നം കാണുന്നു. ഇത് വളരെ വിപരീത ഫലം ഉണ്ടാക്കുന്ന ഒന്നാണ്. ഒരു പക്ഷെ ഭാര്യയ്ക്ക് ലൈംഗിക ജീവിതം തന്നെ അരോചകത ഉണ്ടാക്കുയും, അതൃപ്തിയുളവാക്കുയും ചെയ്യും. ഒരു പേടിയോടെയായിരിയ്ക്കും അവർ ലൈംഗിക ജീവിതത്തെ കാണുന്നത്.
പുരുഷനാകട്ടെ അമിതാവേശത്തിൽ വേണ്ട രീതിയിലുള്ള ലൈംഗിക പ്രവർത്തനം നടത്താതെയും തോൽവിയടയുന്നത് കാണാൻ സാധിയ്ക്കും. തനിക്ക് മികച്ച രീതിയിൽ, ദീർഘ സമയം ലൈംഗിക ബന്ധം നടത്തണമെന്ന നിശ്ചയം, പ്രകടന ഉത്ക്കണ്ഠയിലേക്ക് വഴി മാറി, അത് പലവിധ ലൈംഗിക പ്രശ്‌നങ്ങളിലടക്കം വിശിഷ്യാ ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം മുതലായവിലേക്ക് നയിച്ചേക്കാം.
സ്ത്രീയ്ക്കാകട്ടെ താൻ താലോലിച്ച സ്വപനങ്ങൾക്ക് കടകവിരുദ്ധമായി സംഭവിയ്ക്കുന്നത് കൊണ്ട് യോനീ വർൾച്ച, ആസക്തിക്കുറവ്, തുടങ്ങിയവ സംഭവിച്ചേക്കാം.
ആദ്യരാത്രി എങ്ങനെ തുടങ്ങണം
ആദ്യ രാത്രിയിൽ നിങ്ങളും, പങ്കാളിയും ശാന്തമായി, സുഖപ്രദമായ ഒരു മാനവികാ വസ്ഥയിലായിരിയ്ക്കണം. നേരത്തെ പരിചയമില്ലാത്ത വരാണെങ്കിൽ നന്നായിട്ട് പരസ്പരം മനസ്സിലാക്കുക. അടുത്തിരുന്ന് സംസാരിയ്ക്കുക, പങ്കാളിയെ സംസാരത്തിൽ കൂടുതൽ പങ്കെടുപ്പിയക്കാൻ ശ്രമിയ്ക്കുക, ജീവിതത്തെക്കുറിച്ചുള്ള ധാരണകൾ പങ്കുവയ്ക്കുക.
ചെറിയ ശാരീരിക സ്പർശനങ്ങളും ചുംബനങ്ങളും ഒക്കെ കൊണ്ട് ആദ്യ രാത്രി വികാര തീക്ഷ്ണതയിലക്ക് നീങ്ങുക. ശാരീരികമായ ബന്ധപ്പെടലിനു മുതിരാതെ തന്നെ ആ രാത്രി സുന്ദരമാക്കാൻ കഴിയും.
പിന്നീടുള്ള രാത്രികൾ ക്രമേണ ലൈംഗിക ബന്ധത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ പരുവപ്പെടുത്തിയെടുക്കണം. ആദ്യമായി ബസപ്പെടുമ്പോഴേ നേരെ യോനീ പ്രവേശനത്തിന് ബദ്ധപ്പെടാതെ സാവകാശം സ്‌നേഹ ചുംബനങ്ങളോടെയുള്ള ബാഹ്യകേളികൾ നടത്താവുന്നതാണ്.
അങ്ങനെ സാവധാനം രണ്ടു പേരും മാനസികമായി ഒന്നാകുമ്പാൾ രണ്ടുപേരും സുഖപപ്രദമായ അവസ്ഥയിലെത്തുമ്പോൾ, യോനീ പ്രവേശത്തിലെക്ക് ഇറങ്ങാം എന്ന് രണ്ടു പേരും ഒരുപോലെ ചിന്തിയ്ക്കുമ്പോൾ വളരെ ജൈവപരമായി അതിലേക്ക് പ്രവേശിയ്ക്കുക. അത് നിങ്ങൾക്ക് അനിർവചനീയമായ സുഖാനുഭൂതി പകരും.






