മുടി വളരാൻ കറ്റാർവാഴ ഓയിൽ ഇങ്ങനെ കാച്ചാം

മുടി വളരാൻ പല വഴികളും നോക്കുന്നവരാണ് പലരും. മുടി വളരാത്തതിന് കാരണങ്ങൾ പലതുണ്ടാകും. നാം കഴിയ്ക്കുന്ന ഭക്ഷണത്തിലെ പോരായ്മ ഇതിനുള്ള ഒരു കാരണമാണ്. ഇതല്ലാതെ ചില രോഗങ്ങളും ആരോഗ്യാവസ്ഥകളുമെല്ലാം കാരണമാണ്. മുടി വളരാൻ പൊതുവേ സഹായിക്കുന്ന ചില നാടൻ വൈദ്യങ്ങളുണ്ട്. ഇതിൽ ഒന്നാണ് എണ്ണ മസാജ്.
മുടിയിൽ എണ്ണ മസാജ് മുടിയുടെ പല പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ്. താരൻ, വരണ്ട മുടി എന്നിവ മുടി കൊഴിച്ചിലിന് കാരണമാകുന്നു. ഇതിന് പരിഹാരമായി ഓയിൽ മസാജ് ഗുണം ചെയ്യും. ഇതിനായി പല തരം എണ്ണകൾ തയ്യാറാക്കാറുണ്ട്. നാം വലിയ വില കൊടുത്ത് വാങ്ങുന്ന പല ഓയിലുകളും ഗുണം നൽകില്ല. എന്നാൽ ചില പ്രത്യേകതരം ഓയിലുകൾ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇത് ഗുണം നൽകും. ഇത്തരത്തിൽ ഒന്നാണ് കറ്റാർവാഴ ഓയിൽ.
കറ്റാർവാഴ പൊതുവേ ആരോഗ്യത്തിനും മുടി, ചർമപ്രശ്നങ്ങൾക്കുമെല്ലാം നല്ലൊരു മരുന്നാണ്. ഇത് വൈറ്റമിൻ ഇ സമ്പുഷ്ടമാണ്. മുടി വളരാനും കൊഴിയാതിരിയ്ക്കാനും മുടിയ്ക്ക് തിളക്കം നൽകാനുമെല്ലാം ഇതേറെ നല്ലതാണ്. മുടിയ്ക്ക് മിനുസം നൽകാൻ സഹായിക്കുന്ന നാച്വറൽ ചേരുവയാണ് ഇത്. നല്ല കണ്ടീഷണർ ഗുണം നൽകുന്ന ഒന്ന്. ഇതിട്ട് കാച്ചിയ ഓയിൽ ഉപയോഗിയ്ക്കുന്നത് ഏറെ ഗുണകരമാണ്.
ഇത് തയ്യാറാക്കാൻ നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് വേണ്ടത്. ഇരുമ്പു ചട്ടിയിൽ വെളിച്ചെണ്ണ തയ്യാറാക്കാം. കറ്റാർവാഴത്തണ്ട് കഴുകി അതിലെ മഞ്ഞനിറത്തിലുള്ള പശ നീക്കുക. പിന്നീട് ഇത് ചെറു കഷ്ണങ്ങളാക്കി നുറുക്കാം. വെളിച്ചെണ്ണയിൽ ഇതിട്ട് തിളപ്പിയ്ക്കാം. കറ്റാർവാഴയിലെ ജലാശം മുഴുവൻ എണ്ണയിലേക്ക് ചേർന്ന് എണ്ണയിലെ ജലാംശം വറ്റുമ്പോൾ വാങ്ങി വയ്ക്കാം. ഇത് ഒരു ദിവസം മുഴുവൻ ഇതേപടി ഇരുമ്പ് ചീനച്ചട്ടിയിൽ വച്ച് പിറ്റേന്ന് ഊറ്റിയെടുക്കാം. ഇത് മുടിയ്ക്കും വേണമെങ്കിൽ മുഖത്തിനും ഒരുപോലെ ഗുണം നൽകുന്ന ഒന്നാണ്.

Top News from last week.

Latest News

More from this section