ഗ്രഹമാറ്റങ്ങൾ നിങ്ങളെ എങ്ങനെ ബാധിക്കും? ഈ ആഴ്ചത്തെ സമ്പൂർണ്ണ വാരഫലം

ദൈവജ്ഞതിലകം വി.വി. മുരളിധര വാര്യർ
കല്ല്യാശ്ശേരി

2026 ജൂൺ 14 മുതൽ 20 ശനിയാഴ്ച വരെ

മേട രാശി 

[അശ്വതി ഭരണി കാർത്തി 15 നാഴിക ] : വിദ്യാർത്ഥികൾക്ക് ഉത്തമം .ജോലിയിൽ സമ്മിശ്ര ഫലം .ശിരോ ദന്തരോഗങ്ങൾ വരാനിടയുണ്ട് .യാത്രകൾ ഉദ്ദേശിച്ച ഫലം നല്കില്ല.

എടവ രാശി 

[കാർത്തിക 45 നാഴിക രോഹിണി മകീര്യം30 നാഴിക ] : കല കായികരംഗത്ത് ഉയർച്ച. സാമ്പത്തിക നഷ്ടം .യാത്രയിൽ വിലപിടിപ്പുള്ളവ നഷ്ടം വരിനാടയുണ്ട്. വിഷ്ണുഭജനം ഉത്തമം.

മിഥുന രാശി 

[ മകീര്യം 30 നാഴിക തിരുവാതിര പുണർതം 45 നാഴിക ] : വിദ്യാ ഗുണം. സാഹസിക രംഗത്ത് നിന്ന് മാറി നില്ക്കുക .സഹോദരങ്ങൾ തമ്മിലും സുഹൃത്തുക്കൾ തമ്മിലും കലഹങ്ങൾ വരാനിടയുണ്ട് .ശ്രീകൃഷ്ണഭജനം.

കർക്കടക രാശിക :[പുണർതം 15 നാഴിക പൂയ്യം ആയില്യം] : തീർത്ഥയാത്ര,വിനോദ യാത്രകൾ വന്നു ചേരും. മാനസിക സംഘർഷം ഉറക്കക്കുറവ് .വിഷ്ണുഭജനം.

ചിങ്ങം രാശി 

[മകം പൂരം ഉത്രം 15 നാഴിക ]: കർമ്മ തടസ്സം സാമ്പത്തികം കൈകാര്യം ചെയ്യുന്നത് ശ്രദ്ധിക്കുക അലസത ,ദന്തരോഗം.ശിവഭജനം

കന്നിരാശി 

[ഉത്രം 45 നാഴിക അത്തം ചിത്തിര 30 നാഴിക ] : വിദ്യാ – കർമ്മ രംഗത്ത് ഉന്നതി. പരീക്ഷകളിൽ വിജയം.മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉന്നതി.ശാസ്താ ഭജനം.

തുലാ രാശി 

[ചിത്തിര 30 നാഴിക ചോതി വിശാഖം45 നാഴിക ] : കർമ്മരംഗത്ത് ഉന്നതി. കല-വിദ്യ രംഗത്ത് പ്രതിക്ഷിച്ച ഗുണം കൈവരിക്കില്ല .ഗണപതിഭജനം.

വൃശ്ചിക രാശി 

[വിശാഖം 15 നാഴിക അനിഴം തൃക്കേട്ട ] : ഉദ്യോഗാർത്ഥികൾക്ക് അനുകൂലം.വിദ്യാ യശസ്സ് സാമൂഹിക രംഗത്തുളളവർക്ക് പ്രതിക്ഷിച്ച വിജയം ഉണ്ടാകില്ല. ദേവീഭജനം നടത്തു.

ധനു രാശി 

[മൂലം പൂരാടം ഉത്രാടം 15 നാഴിക] : വിദ്യാ – കർമ്മ രംഗത്ത് തടസ്സം. സാമ്പത്തിക നഷ്ടം ,അപവാദം. വിഷ്ണുഭജനം നടത്തുക.

മകരരാശി 

[ഉത്രാടം 45 നാഴിക തിരുവോണം അവിട്ടം 30 നാഴിക] : വിദ്യ -കർമ്മ രംഗത്ത് ഉന്നതി. മംഗള കർമ്മത്തിൽ പങ്കെടുക്കാനിടവരും .യാത്രകൾ വന്നു ചേരും.ശിവഭജനം ഉത്തമം.

കുംഭരാശി

[അവിട്ടം 30 നാഴിക ചതയം പുരുരുട്ടാതി 45 നാഴിക ] : വിദ്യാർത്ഥിക്കൾക്ക് ഉത്തമം .കർമ്മ രംഗത്ത് വിഘ്നങ്ങൾ,യാത്രാക്ലേശം ,അപവാദങ്ങൾ. ദേവിഭജനം നടത്തുക.

മീനരാശി 

[പുരുരുട്ടാതി 15 ഉതൃട്ടാതി രേവതി] : വിദ്യാ ഗുണം ,കർമ്മ ശ്രേയസ്സ് ,തീർത്ഥയാത്രകൾ ,വിനോദയാത്രകൾ എന്നിവ വന്നുചേരും.

 

ദൈവജ്ഞതിലകം വി.വി. മുരളിധര വാര്യർ

ഫോൺ:9447470557

Top News from last week.