ഇന്ത്യൻ നാഷണൽ കോൺഗ്രസിനും യുഡിഎഫിനും തീരാനഷ്ടം : കെ.സുധാകരൻ, എം.പി.

 

എം നാരായണൻകുട്ടിയുടെ വിയോഗം ഇന്ത്യൻ നാഷണൽ കോൺഗ്രസിനും യുഡിഎഫിനും തീരാനഷ്ടമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ.സുധാകരൻ, എം.പി.

കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ കരുത്തും സംഘടനാ ശേഷിയും രൂപപ്പെടുത്തി എടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച പല പ്രതിസന്ധി ഘട്ടത്തിലും എന്നോടൊപ്പം ചേർന്ന് നിന്ന പ്രിയ സ്നേഹിതൻ എം. നാരായണൻ കുട്ടിയുടെ വിയോഗം ഉൾക്കൊള്ളാൻ സാധിക്കുന്നതല്ല. സൗമ്യനും സത്യസന്ധനുമായ ഒരു നേതാവിനെയാണ് നാരായണൻകുട്ടിയുടെ നിര്യാണത്തോടെ നഷ്ടമായത് . അരനൂറ്റാണ്ടിലേറെ കാലമായി എനിക്ക് അദ്ദേഹവുമായി ഹൃദയബന്ധം ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ അകാല വിയോഗം എനിക്ക് വ്യക്തിപരമായി നികത്തുവാൻ പറ്റാത്ത നഷ്ടം കൂടിയാണ്. ആപത്ഘട്ടത്തിലും കൈവിടാത്ത ഒരു പോരാളിയായിരുന്നു നാരായണൻകുട്ടി . എന്റെ രാഷ്ട്രീയ പ്രതിസന്ധികളിൽ എന്നോടൊപ്പം ഉറച്ച് നിന്ന സഹപ്രവർത്തകൻ കൂടിയാണ് എം.നാരായണൻകുട്ടി . സൗമ്യമായ പെരുമാറ്റത്തിലൂടെ പ്രവർത്തകരെയും നേതാക്കളെയും ചേർത്തുപിടിച്ച അദ്ദേഹം എന്നും നീതിയുടെയും ന്യായത്തിന്റെയും പക്ഷത്തായിരുന്നു. എം നാരായണ കുട്ടിയുടെ വിയോഗം ഇന്ത്യൻ നാഷണൽ കോൺഗ്രസിനും , കണ്ണൂരിലെ യുഡിഎഫിനും തീരാനഷ്ടമാണ് .

 

കെ.എസ്.യു സംസ്ഥാന ഭാരവാഹിത്വം മുതൽ പാർട്ടിയിൽ വിവിധ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുമ്പോഴും മികച്ച സംഘാടകനായും പ്രായോഗിക തലത്തിലൂടെ തീരുമാനങ്ങൾ കൈക്കൊണ്ടും മികവ് തെളിയിച്ച അതിലൊക്കെ ഉപരി എനിക്കേറ്റവും പ്രിയങ്കരനായ സഹപ്രവർത്തകൻ കൂടിയായിരുന്നു എം.നാരായണൻ കുട്ടി .

അദ്ദേഹത്തിന്റെ ത്യാഗോജ്വലമായ ഓർമകൾക്കു മുമ്പിൽ ഞാൻ നമ്രശിരസ്കനാകുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളുടെയും, സഹ പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്ന് കെ സുധാകരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു

Top News from last week.