എലിവിഷം കഴിച്ച് അധ്യാപിക മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മയ്യിൽ: എലിവിഷം കഴിച്ച് അധ്യാപിക മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മിലിട്ടറി ഉദ്യോഗസ്ഥൻ പിലാത്തറ വിളയാങ്കോട് സ്വദേശി പി.വി.ഹരീഷിനെ (37) യാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്.
റിട്ട. കെ.എസ്ഇബി.ഓവർ സീയർ കെ.പി.പങ്കജാക്ഷൻ – ഒ.മാലതി ദമ്പതികളുടെ മകൾ
മുണ്ടേരി സെൻട്രൽ യു പി.സ്കൂൾ അധ്യാപിക കുറ്റ്യാട്ടൂർ വടുവംകുളം ആരവ് വില്ലയിൽ താമസിക്കുന്ന ലിജിഷ (32) വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ഭാര്യയുടെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ ഇയാളെ ബന്ധുക്കൾ ബഹളം വെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെ മയ്യിൽ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്ത മയ്യിൽ പോലീസ് ഭർതൃപീഡന കുറ്റവും ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി ഇയാൾക്കെതിരെ കേസെടുത്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ഇക്കഴിഞ്ഞ 21 ന് രാത്രിയിലാണ് വിഷം കഴിച്ച് അവശനിലയിൽ അധ്യാപികയെ കാണപ്പെട്ടത്.തുടർന്ന് കണ്ണൂരിലെ ആശുപത്രിയിൽ തീ

Top News from last week.