ഐ എച്ച് ആര്‍ ഡി കോഴ്സുകള്‍

ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജനുവരിയില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പ്ലസ്ടു, ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ് എസ് എല്‍ സി, ആറ് മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും www.ihrd.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, രജിസ്‌ട്രേഷന്‍ ഫീസ് 150 രൂപ (എസ് സി/എസ് ടി 100 രൂപ)യുടെ ഡി ഡി സഹിതം ജനുവരി 15ന് വൈകിട്ട് നാല് മണിക്കകം പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ചീമേനി എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 8547005052, 9447596129.

Top News from last week.