ഐഎച്ച്ആര്‍ഡി എഞ്ചിനീയറിങ് കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു

ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള ആറ്റിങ്ങല്‍,  കൊട്ടാരക്കര, പൂഞ്ഞാര്‍  എന്നീ എഞ്ചിനീയറിങ് കോളേജുകളില്‍ ഈ അധ്യയനവര്‍ഷം മുതല്‍ കമ്പ്യൂട്ടര്‍ സയന്‍സ്് ഉള്‍പ്പെടെയുള്ള എല്ലാ ബ്രാഞ്ചുകളിലേയും 75 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ സീറ്റുകളാക്കി ഉത്തരവായി. കൂടാതെ അടൂര്‍, ചേര്‍ത്തല, കല്ലൂപ്പാറ, കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജുകളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഒഴിച്ചുള്ള മറ്റ് ബ്രാഞ്ചുകളില്‍ 75 ശതമാനം സീറ്റുകളും സര്‍ക്കാര്‍ സീറ്റുകളായി മാറ്റി.  ഇതോടെ ഐഎച്ച്ആര്‍ഡിയിലെ ഏഴ് എഞ്ചിനീയറിങ് കോളേജുകളിലും സര്‍ക്കാര്‍ സീറ്റുകള്‍ക്ക്  സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ ഫീസ് ഈടാക്കും. കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ പുതുതായി ആരംഭിച്ച ഇലക്ട്രോണിക്സ് ആന്റ് വിഎല്‍എസ്ഐ ബിടെക് കോഴ്സിനും ഇപ്രകാരം സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ് തുടങ്ങിയ ന്യൂജെന്‍ കോഴ്സുകളും വിദേശ സര്‍വകലാശാലകളുമായി സംയോജിച്ചുള്ള പ്രവര്‍ത്തനങ്ങളും ഈ അധ്യയനവര്‍ഷം തുടങ്ങി.

Top News from last week.