ബിപിസിഎൽ മായി സഹകരിച്ച് കെസിസിപി ലിമിറ്റഡ് പുതുതായി 5 പെട്രോൾ പമ്പുകൾ ആരംഭിക്കാൻ ധാരണ

 

കണ്ണൂർ : പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡ് (കേരള ക്ലെയ്സ് ആന്റ് സിറാമിക് പ്രോഡക്ട്സ് ലിമിറ്റഡ്) കണ്ണൂർ ജില്ലയിലെ മലബാർ മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റീസുമായി സഹകരിച്ച് പരിയാരം, കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള നാടുകാണി, മട്ടന്നൂർ, പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്
കാസർഗോഡ് ജില്ലയിലെ കരിന്തളം കമ്പനി സ്ഥലം എന്നിവിടങ്ങളിലും പെട്രോൾ പമ്പുകൾ സ്ഥാപിക്കുവാൻ ധാരണയായി. ഇത് സംബന്ധിച്ച കൊച്ചി BPCL ആസ്ഥാനത്ത് നടന്ന യോഗത്തിൽ കെസിസിപി ലിമിറ്റഡിന്റെ ചെയർമാൻ ടി.വി,രാജേഷ്, മാനേജിങ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ, ബിപിസിഎൽ സ്റ്റേറ്റ് ഹെഡ്ഡ് ഡി.കണ്ണാബിരാൻ, ജനറൽ മാനേജർ കെ.വി.സതീഷ് കുമാർ ചിഫ് മാർക്കറ്റിംഗ് മാനേജർ സുധ, ഡപ്യൂട്ടി ജനറൽ മാനേജർ നാരായണൻ എന്നിവർ സംബന്ധിച്ചു. തളിപ്പറമ്പ് നാടുകാണി , കരിന്തളം എന്നിവിടങ്ങളിൽ ആരംഭിക്കുന്ന പെട്രോൾ പമ്പ് 2024 മാർച്ചിൽ പ്രവർത്തനക്ഷമമാകും. വിപുലീകരണത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി പമ്പിൽ ആരംഭിക്കുന്ന സിഎൻജി സ്റ്റേഷൻ, ഇലക്ട്രിക് ചാർജ്ജ് സ്റ്റേഷൻ മൂന്നു മാസത്തിനകം ആരംഭിക്കാനും ധാരണ .
ഇതോടു കൂടി നിലവിലുള്ള ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കുന്നതോടൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കമ്പനിയുടെ വിറ്റുവരവും ലാഭവും വർദ്ധിക്കുമെന്നും കെ.സി.സി.പി എൽ ചെയർമാൻ ടി.വി.രാജേഷ് പറഞ്ഞു.

Top News from last week.