അർജുൻ ആയ ങ്കിയെ ന്യായീകരിക്കേണ്ട ആവശ്യം തനിക്കില്ല പിണറായി വിജയൻ


കാലവർഷക്കെടുതികൾ കാരണം വൻ നാശനഷ്ടങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം പൂർണ്ണ പിന്തുണ നൽകുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . എന്നാൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് നിരവധി വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് പിണറായി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . അർജുൻ ആയെങ്കിയെ ന്യായീകരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു

പല ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണവും മരുന്നും എത്തുന്നില്ല എന്ന പരാതിയുണ്ട്. അപകടത്തിൽ പെടുന്നവർക്ക് ആംബുലൻസ് എത്തിക്കാൻ കഴിയാത്തത് ഭരണ തലത്തിലുള്ള വീഴ്ചയാണ്. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിൽ വീഴ്ച സംഭവിച്ചു. പുഴയിൽ കാണാതായവരെ കണ്ടെത്തുന്നതിൽ കാലതാമസം ഉണ്ടായി. കാലവർഷക്കെടുതിയെ നേരിടാൻ ഗവൺമെന്റ് മുൻകരുതൽ എടുത്തില്ല . രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ട രാജേഷിന്റെ മൃതദേഹത്തോട് കാട്ടിയ അനാദരവ് ആശ്ചര്യകരമാണ്. പത്തനംതിട്ടയിൽ ജില്ലാതല അവലോകന യോഗത്തിൽ നിന്ന് പ്രതിപക്ഷ എംഎൽഎ യെ മാറ്റി നിർത്തിയത് രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്നും പിണറായി പറഞ്ഞു -ബൈറ്റ് – നാടുനീളെ നാശനഷ്ടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ മുഖ്യമന്ത്രി ആഘോഷത്തിൽ പങ്കെടുത്ത് വിഭവസമൃദ്ധമായ സദ്യയുണ്ണുമ്പോൾ ഒരു ഔചിത്യം കാണിക്കേണ്ടതുണ്ടായിരുന്നു. അദ്ദേഹം നുണ പറയുന്നതിൽ മിടുക്കനാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് പിണറായി പറഞ്ഞു . വന്ദേമാതരത്തിന്റെ ആദ്യ വരികൾ മാത്രമേ അംഗീകരിക്കാൻ കഴിയുകയുള്ളൂവെന്നും ബാക്കി ഭാഗങ്ങൾ വർഗീയ സ്വഭാവം ഉള്ളതാണെന്നും പിണറായി പറഞ്ഞു. സവർക്കറെ മഹത്വവൽക്കരിക്കേണ്ട കാര്യമില്ല. ആർഎസ്എസ്കാർ ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്നുവെന്നും പിണറായി പറഞ്ഞു . – -ബൈറ്റ് – കമ്മ്യൂണിസ്റ്റുകാർ ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുത്തവരാണെന്ന ആരോപണം എക്കാലത്തും നിലനിൽക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അന്നത്തെ സാർവദേശീയ രാഷ്ട്രീയ സ്ഥിതി കണക്കിലെടുത്ത് ഒരു നയം സ്വീകരിച്ചതാണെന്നും കിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്തിട്ടില്ലെന്നും പിണറായി പറഞ്ഞു. തൃക്കരിപ്പൂർ, പയ്യന്നൂർ, തളിപ്പറമ്പ് നിയോജകമണ്ഡലങ്ങളിൽ പാർട്ടിക്കുണ്ടായ പരാജയത്തെ അർഹിക്കുന്ന ഗൗരവത്തോടെ തന്നെ കാണുന്നു.









