ഐസിസി പുരുഷ ടി20 ലോകകപ്പിൽ, ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും. ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് മത്സരം ആരംഭിക്കും.
നാളെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഈ രണ്ട് മത്സരങ്ങളിലെയും വിജയികൾ മാർച്ച് 8 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ പരസ്പരം ഏറ്റുമുട്ടും.









