കണ്ണൂർ : പട്ടികവര്‍ഗ വകസന വകുപ്പ് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന നടപ്പാക്കുന്ന ഗോത്രജീവിക പദ്ധതി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തളിപ്പറമ്പ് ട്രൈബല്‍ എകസ്റ്റന്‍ഷന്‍ ഓഫീസ് പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്കായി നടത്തിയ കെട്ടിട നിര്‍മാണ പരിശീലത്തിന്റെ സമാപനവും പരിശീലനാര്‍ഥികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഗോത്രജീവിക സ്വാശ്രയസംഘത്തിന്റെ ഉദ്ഘാടനവും ജനുവരി 17ന് നടക്കും. ചെറുപുഴ ഗ്രമപഞ്ചായത്ത് പുളിങ്ങോം പാലാംതടം കോളനിയില്‍ രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടി ടി ഐ മധുസൂദനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടര്‍ അധ്യക്ഷത വഹിക്കും.