Advertisement
Advertisement
Tuesday, September 15, 2026
Crime

കൊടുവള്ളിയിൽ ഏഴാം ക്ലാസുകാരനെ മർദിച്ച സംഭവം: കേസ് പിൻവലിക്കാൻ പണവും സമ്മാനവും വാഗ്ദാനം; പ്രതികൾ ഒളിവില്‍

Advertisement
Advertisement

കോഴിക്കോട്: കൊടുവള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മർദിച്ച കേസിൽനിന്ന് പിന്മാറാൻ കുടുംബത്തിന് മേൽ ശക്തമായ ഒത്തുതീർപ്പ് സമ്മർദം. കേസ് ഒഴിവാക്കിത്തന്നാൽ സാമ്പത്തിക സഹായവും സമ്മാനങ്ങളും നൽകാം എന്ന് പ്രതികളുടെ ബന്ധു കുട്ടിയുടെ പിതാവിനോട് പറയുന്ന ശബ്ദരേഖ പുറത്തുവന്നു.

Advertisement

ഈ മാസം ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവിന്റെ സഹോദരനും ഭാര്യയും ചേർന്ന് കുട്ടിയെ കെട്ടിയിട്ട് മർദിക്കുകയും മുറിവുകളിൽ മുളകുപൊടി വിതറുകയും ചെയ്യുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടതിനെ തുടർന്നാണ് കൊടുവള്ളി പോലീസ് പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

മർദനം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, ബാലനീതി നിയമം എന്നിവ ചുമത്തി കേസെടുത്തതോടെ പ്രതികൾ ഒളിവിലാണ്. ഇവർ സംസ്ഥാനം വിട്ടതായി വിവര ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.

Advertisement
Advertisement
Advertisement
Advertisement
Advertisement