Advertisement
Advertisement
Tuesday, September 15, 2026
Crime

കണ്ണൂർ പൊയ്ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Advertisement
Advertisement

കണ്ണൂർ: പൊയ്ത്തുംകടവിൽ ഇരുപതുകാരിയായ ഫാത്തിമത്ത് റിസ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ആസിഫിനായി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ജൂലൈ 28-നാണ് റിസയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടന്നതായി സംശയമുള്ളതിനാലാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
​ആസിഫിന്റെ ക്രൂരമായ പീഡനവും മർദനവുമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവിന്റെ ലഹരിയുപയോഗം ചോദ്യം ചെയ്തതിന്റെ പേരിൽ റിസ നിരന്തരം ശാരീരികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. പീഡനവിവരങ്ങൾ വ്യക്തമാക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ റിസ കൂട്ടുകാരിക്ക് അയച്ചിരുന്നത് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത കണ്ണൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement