Advertisement
Advertisement
Tuesday, September 15, 2026
Crime

കാസർഗോഡ് അധ്യാപകനെ സസ്പെൻഡ് ചെയ്ത സംഭവം: മന്ത്രി എൻ.ഷംസുദ്ദീന് നേരെ കരിങ്കൊടി; 10 ബിജെപി-യുവമോർച്ച പ്രവർത്തകർക്കെതിരെ കേസ്

Advertisement
Advertisement

കോഴിക്കോട്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ നടത്തിയ ക്വിസ് മത്സരത്തിൽ വി. ഡി. സവർക്കറെ അനുകൂലിക്കുന്ന ചോദ്യം ഉൾപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി എൻ. ഷംസുദ്ദീന് നേരെ പ്രതിഷേധം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 10 ബി.ജെ.പി – യുവമോർച്ച പ്രവർത്തകർക്കെതിരെ റെയിൽവേ പോലീസ് കേസെടുത്തു.

Advertisement

കാസർകോട് ജില്ലയിലെ ഉപജില്ലാ തലങ്ങളിൽ എൽ.പി വിഭാഗത്തിന് വേണ്ടി തയ്യാറാക്കിയ ചോദ്യാവലിയിലാണ് വിവാദ പരാമർശം ഉയർന്നത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതൊരു പ്രാഥമിക നടപടി മാത്രമാണെന്നും വിഷയത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്ന മറ്റ് ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ എതിരെയും ശക്തമായ അച്ചടക്കനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ വകുപ്പിന്റെയോ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയോ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള പരിപാടിയല്ല ഇതെന്നും പ്രാദേശികമായി ചിലർ സംഘടിപ്പിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകർ തങ്ങളുടെ വ്യക്തിപരമായ രാഷ്ട്രീയ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയാക്കി വിദ്യാലയങ്ങളെ മാറ്റരുതെന്നും ചരിത്രവസ്തുതകൾ തെറ്റായി അവതരിപ്പിക്കുന്ന പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Advertisement
Advertisement
Advertisement
Advertisement
Advertisement