Advertisement
Advertisement
Tuesday, September 15, 2026
Kerala

പ്രളയരക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവം: എംവിഡി ഉദ്യോഗസ്ഥരുടെ വാദങ്ങൾ തള്ളി ഉടമ

Advertisement
Advertisement

പത്തനംതിട്ട: പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് പൂർണ്ണമായും അസത്യമാണെന്ന് വാഹന ഉടമ അമൽ. ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായാണ് എത്തിയതെന്ന് വ്യക്തമാക്കിയിട്ടും ഉദ്യോഗസ്ഥർ പെറ്റി അടിക്കുകയായിരുന്നുവെന്ന് ഇയാൾ ആരോപിച്ചു.

Advertisement

പ്രളയക്കെടുതിയിൽ പെട്ട് കഷ്ടപ്പെടുകയാണെന്ന് അറിയിച്ചപ്പോൾ “നിങ്ങളോട് ആരും വരാൻ നിർബന്ധിച്ചില്ലല്ലോ” എന്നായിരുന്നു എംവിഡി ഉദ്യോഗസ്ഥരുടെ പ്രതികരണമെന്ന് മെഴുവേലി സ്വദേശിയായ അമൽ പറഞ്ഞു. വാഹനത്തിൽ ‘ഫ്ലഡ് റിലീഫ്’ എന്ന സ്റ്റിക്കർ പതിച്ചിട്ടുണ്ടായിരുന്നു. മുൻപും ആഢംബര ലൈറ്റുകളുടെ പേരിൽ വാഹനം പിഴയടച്ചിട്ടുണ്ടെന്ന മോട്ടോർ വാഹന വകുപ്പിന്റെ പ്രചാരണം വ്യാജമാണ്.
റാന്നി, ആറന്മുള തുടങ്ങിയ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ സന്നദ്ധ സേവനത്തിൽ ഏർപ്പെട്ടിരുന്ന മോഡിഫൈഡ് മഹിന്ദ്ര ഥാർ വാഹനത്തിനാണ് ഉദ്യോഗസ്ഥർ പിഴയിട്ടത്. രക്ഷാപ്രവർത്തനത്തിനിടെ എഞ്ചിനിൽ വെള്ളം കയറി തകരാറിലായ വാഹനം നന്നാക്കാൻ ആവശ്യമായ സ്പെയർ പാർട്സുകൾ വാങ്ങാൻ അടൂരിലേക്ക് പോകുമ്പോഴാണ് എംവിഡി സ്ക്വാഡ് വാഹനം തടഞ്ഞു നിർത്തി നടപടിയെടുത്തത്.

Advertisement
Advertisement
Advertisement
Advertisement
Advertisement