7.8% വളർച്ച കൈവരിച്ച് ഇന്ത്യ; പൗരന്മാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Advertisement

Advertisement

7.8% വളർച്ച കൈവരിച്ച് ഇന്ത്യ; പൗരന്മാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Advertisement

ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിച്ചതിൽ രാജ്യത്തെ പൗരന്മാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തിന്റെ കൂട്ടായ ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും അധ്വാനശീലത്തിന്റെയും പ്രതിഫലനമാണ് ഈ നേട്ടമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആഗോള സംഘർഷങ്ങൾ, വിതരണ ശൃംഖലകളിലെ തടസ്സങ്ങൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവ നിലനിൽക്കുമ്പോഴും ഇന്ത്യ അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വളർച്ചയുടെ ഈ വേഗത നിലനിർത്തേണ്ടത് അനിവാര്യമാണെന്നും സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്ക് ആത്മനിർഭർ ഭാരത് (സ്വയംപര്യാപ്ത ഇന്ത്യ) എന്ന ലക്ഷ്യം കൈവരിക്കേണ്ടത് നിർണായകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Advertisement

Advertisement

Advertisement






