ഇന്ത്യ നേപ്പാളിലേക്ക് രണ്ടാംഘട്ട ദുരിതാശ്വാസ സാമഗ്രികൾ അയച്ചു
Advertisement

Advertisement

ഇന്ത്യ നേപ്പാളിലേക്ക് രണ്ടാംഘട്ട ദുരിതാശ്വാസ സാമഗ്രികൾ അയച്ചു
Advertisement

ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന നേപ്പാളിന് ഇന്ത്യയുടെ സഹായം തുടരുന്നു. 37.5 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സാമഗ്രികൾ, മരുന്നുകൾ, ഭക്ഷ്യകിറ്റുകൾ എന്നിവയുടെ രണ്ടാംഘട്ട സഹായം ഇന്ത്യ നേപ്പാളിലേക്ക് അയച്ചു.
ബുധനാഴ്ച ഉണ്ടായ മിന്നൽപ്രളയത്തെ തുടർന്നാണ് നേപ്പാളിന് ഇന്ത്യ അടിയന്തര സഹായം നൽകുന്നത്. രണ്ടാം വിമാനം ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ടതായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
നേപ്പാൾ അധികൃതരുമായി ഇന്ത്യ നിരന്തരമായി ബന്ധപ്പെട്ടുവരികയാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ തുടരുമെന്നും ജയശങ്കർ വ്യക്തമാക്കി.ഇന്നലെ 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സാമഗ്രികളും അവശ്യ മരുന്നുകളും ഇന്ത്യ നേപ്പാളിലേക്ക് അയച്ചിരുന്നു.
Advertisement

Advertisement

Advertisement







