അടുത്ത തലമുറ 6ജി വികസന സംരംഭത്തിൽ ഇന്ത്യയും; അമേരിക്ക ഉൾപ്പെടെ 25 രാജ്യങ്ങൾക്കൊപ്പം പങ്കാളിത്തം


അടുത്ത തലമുറ 6ജി വികസന സംരംഭത്തിൽ ഇന്ത്യയും; അമേരിക്ക ഉൾപ്പെടെ 25 രാജ്യങ്ങൾക്കൊപ്പം പങ്കാളിത്തം

ന്യൂഡൽഹി: അടുത്ത തലമുറ 6ജി നെറ്റ്‌വർക്കുകളുടെ വികസനം രൂപപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര സംരംഭത്തിൽ ഇന്ത്യയും പങ്കാളിയായി. അമേരിക്ക ഉൾപ്പെടെ 25 രാജ്യങ്ങളാണ് സംരംഭത്തിൽ പങ്കാളികളായിരിക്കുന്നത്.
അടുത്ത തലമുറ നെറ്റ്‌വർക്കുകൾ പങ്കാളിത്ത രാജ്യങ്ങളുടെ സുരക്ഷാ താൽപര്യങ്ങൾ പ്രതിഫലിപ്പിക്കുന്നതും ആഗോള മത്സരക്ഷമത ശക്തിപ്പെടുത്തുന്നതും സാങ്കേതിക നവീകരണത്തിന് പ്രചോദനമാകുന്നതുമാക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് അമേരിക്കൻ വാണിജ്യ വകുപ്പ് അറിയിച്ചു.
അമേരിക്കയിലെ മിയാമിയിൽ നടന്ന ജി20 ഇന്നൊവേഷൻ മന്ത്രിതല യോഗത്തിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലട്ട്നിക്കുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
6ജി സാങ്കേതികവിദ്യയുടെ വികസനത്തിലും ആഗോള നിലവാര നിർണയത്തിലും ഇന്ത്യയുടെ പങ്കാളിത്തം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് നീക്കത്തെ വിലയിരുത്തുന്നത്.








