ഇന്ത്യ–കുവൈത്ത് എട്ടാമത് വിദേശകാര്യ ഓഫീസ് കൺസൾട്ടേഷൻ കുവൈത്തിൽ നടന്നു
Advertisement

Advertisement

ഇന്ത്യ–കുവൈത്ത് എട്ടാമത് വിദേശകാര്യ ഓഫീസ് കൺസൾട്ടേഷൻ കുവൈത്തിൽ നടന്നു. ഇന്ത്യയുടെ ഗൾഫ് കാര്യങ്ങളിലെ അഡീഷണൽ സെക്രട്ടറി അസീം ആർ. മഹാജനും, കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി നവാഫ് അബ്ദുല്ലത്തീഫ് സുലൈമാൻ അൽ അഹമ്മദും ചർച്ചകൾക്ക് സഹഅധ്യക്ഷത വഹിച്ചു.
Advertisement

ഇന്ത്യ–കുവൈത്ത് തന്ത്രപ്രധാന പങ്കാളിത്തം ഇരുപക്ഷവും സമഗ്രമായി അവലോകനം ചെയ്തു. രാഷ്ട്രീയ ബന്ധം, ഊർജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി.
പരസ്പര താൽപര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിലും ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി.
Advertisement

Advertisement

Advertisement






