ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാറിന് പാർലമെന്റിന്റെ അംഗീകാരം
Advertisement

Advertisement

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാറിന് പാർലമെന്റിന്റെ അംഗീകാരം
Advertisement

വെല്ലിങ്ടൺ: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ നടപ്പാക്കുന്നതിനുള്ള നിയമനിർമാണത്തിന് ന്യൂസിലാൻഡ് പാർലമെന്റ് അംഗീകാരം നൽകി. 93–29 വോട്ടിനാണ് ബിൽ പാസായത്. പ്രതിപക്ഷമായ ലേബർ പാർട്ടിയും ബില്ലിനെ പിന്തുണച്ചു.
കരാർ പ്രാബല്യത്തിൽ വരുന്നതോടെ ന്യൂസിലാൻഡിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 95 ശതമാനത്തിനും തീരുവ ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. അതേസമയം, ന്യൂസിലാൻഡ് വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവയില്ലാത്ത പ്രവേശനം ലഭിക്കും.
ഇരു രാജ്യങ്ങളും ആഭ്യന്തര അംഗീകാര നടപടികൾ പൂർത്തിയാക്കിയ ശേഷം ഈ വർഷം തന്നെ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. ഇതോടെ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും കൂടുതൽ വിപുലപ്പെടാൻ വഴിയൊരുങ്ങും.
Advertisement

Advertisement

Advertisement






