Advertisement
Advertisement
Tuesday, September 15, 2026
Agriculture

ന്യൂഡൽഹിയിൽ 12-ാമത് ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ യോഗം

Advertisement
Advertisement

ഇന്ത്യയുടെ 2026ലെ BRICS അധ്യക്ഷപദവിയുടെ ഭാഗമായി 12-ാമത് BRICS പരിസ്ഥിതി മന്ത്രിമാരുടെ യോഗം നാളെ ന്യൂഡൽഹിയിൽ നടക്കും. ഇതിന് മുന്നോടിയായി BRICS സീനിയർ ഓഫീസർമാരുടെ യോഗവും പരിസ്ഥിതി വർക്കിംഗ് ഗ്രൂപ്പിന്റെയും കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം എന്നിവയുമായി ബന്ധപ്പെട്ട കോൺടാക്ട് ഗ്രൂപ്പിന്റെയും യോഗവും നടക്കും.

Advertisement

“Building for Resilience, Innovation, Cooperation and Sustainability” എന്നതാണ് ഇന്ത്യയുടെ 2026ലെ BRICS അധ്യക്ഷപദവിയുടെ പ്രമേയം.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദ്ര യാദവ് യോഗത്തിന് അധ്യക്ഷത വഹിക്കും.

പരിസ്ഥിതി മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും സുപ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നതിനും സമവായം രൂപപ്പെടുത്തുന്നതിനുമുള്ള വേദിയായി യോഗം മാറുമെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.

BRICS Environment Working Group-ന്റെ ഭാഗമായി ഇന്ത്യ നാല് പ്രധാന മേഖലകൾക്ക് മുൻഗണന നൽകിയിട്ടുണ്ട്:

സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ

വനവൽക്കരണം, കാട്ടുതീ നിയന്ത്രണം, ദുരന്ത പ്രതിരോധം

സർക്കുലർ സമ്പദ്‌വ്യവസ്ഥ

കാലാവസ്ഥാ വ്യതിയാനത്തോടുള്ള പൊരുത്തപ്പെടുത്തൽ (Adaptation

Advertisement
Advertisement
Advertisement
Advertisement
Advertisement