ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ചര്‍ച്ച കഴിഞ്ഞ് ഇന്ത്യന്‍ ടീം തിരിച്ചെത്തി

ഉഭയകക്ഷി വ്യാപാര കരാറിനായുള്ള അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ സംഘം തിരിച്ചെത്തി. അമേരിക്കയുമായുള്ള പുതിയ വ്യാപാരക്കരാറുകളെ കുറിച്ചുള്ള ചര്‍ച്ച നാല് ദിവസം നീണ്ടുനിന്നു. വാഷിംഗ്ടണില്‍ ആണ് ഇന്ത്യ, അമേരിക്ക പ്രതിനിധികള്‍ യോ?ഗം ചേര്‍ന്നത്. ഇന്ത്യയുടെ ചീഫ് നെഗോഷ്യേറ്ററും വാണിജ്യ വകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറിയുമായ രാജേഷ് അഗര്‍വാളാണ് ചര്‍ച്ചകള്‍ക്കുള്ള ടീമിനെ നയിക്കുന്നത്.

ഇന്ത്യ – യുഎസ് ഇടക്കാല വ്യാപാര കരാര്‍ ഓഗസ്റ്റ് 1 ന് മുമ്പ് ഉണ്ടായേക്കുമെന്നാണ് സൂചന. കാരണം, അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് താരിഫ് ഇളവുകള്‍ നല്‍കിയിരിക്കുന്നത് അതുവരെയാണ്. ഏപ്രില്‍ 2 നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ന്ന താരിഫുകള്‍ പ്രഖ്യാപിച്ചത്. നിരവധി രാജ്യങ്ങളുമായി അമേരിക്ക വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ ജൂലൈ 9 വരെയും പിന്നീട് ഓഗസ്റ്റ് 1 വരെയും താരിഫ് നടപ്പാക്കല്‍ നീട്ടുകയായിരുന്നു.

അഞ്ചാം റൗണ്ട് ചര്‍ച്ചകളില്‍ കൃഷി, ഓട്ടോമൊബൈല്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിച്ചതെന്നാണ് സൂചന. വ്യാപാരക്കമ്മി നികത്തുന്നതിനായി ഏപ്രില്‍ രണ്ടിന് പ്രഖ്യാപിച്ച ഇന്ത്യന്‍ ഇറക്കുമതിയുടെ 26 ശതമാനം അധിക നികുതി ട്രംപ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ അടിസ്ഥാന താരിഫായ 10 ശതമാനം ഇപ്പോഴും നിലവിലുണ്ട്. അധികമായി ഏര്‍പ്പെടുത്തിയ 26 ശതമാനം താരിഫില്‍ നിന്ന് പൂര്‍ണ്ണമായ ഒഴിവാക്കലാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

Top News from last week.