Advertisement
Advertisement
Tuesday, September 15, 2026
Business

രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ മറികടന്ന് ഭാരതീയ വ്യവസായ ഭീമന്മാർ; ഹുറൂണ്‍ റിപ്പോര്‍ട്ടില്‍ അംബാനിയും അദാനിയും മുന്നിൽ

Advertisement
Advertisement

ന്യൂഡൽഹി: ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളായ സൗദി അറേബ്യ, സ്വിറ്റ്‌സർലൻഡ്, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളുടെ ആകെ ആഭ്യന്തര ഉൽപ്പാദനത്തെപോലും പിന്നിലാക്കി ഇന്ത്യയിലെ മുൻനിര ബിസിനസ് കുടുംബങ്ങളുടെ സാമ്പത്തിക വളർച്ച. ബാർക്ലേസ് പ്രൈവറ്റ് ക്ലയന്റ്‌സും ഹുറൂൺ ഇന്ത്യയും സംയുക്തമായി പുറത്തുവിട്ട ‘ഹുറൂൺ ഇന്ത്യ മോസ്റ്റ് വാല്യൂബിൾ ഫാമിലി ബിസിനസസ് 2026’ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

Advertisement

ഇന്ത്യയിലെ പ്രധാന കുടുംബ ബിസിനസുകളുടെ ആകെ മൂല്യം 138 ലക്ഷം കോടി രൂപയിലെത്തി (1.46 ട്രില്യൺ ഡോളർ). ഇവയെയെല്ലാം ചേർത്ത് ഒരു രാജ്യമായി കണക്കാക്കിയാൽ, ലോകത്തിലെ ഏറ്റവും വലിയ 18-ാമത്തെ സാമ്പത്തിക ശക്തിയായി അത് മാറും. 25.8 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി മുകേഷ് അംബാനിയുടെ കുടുംബമാണ് പട്ടികയിൽ ഒന്നാമതുള്ളത്. അതേസമയം, ഒന്നാം തലമുറ സംരംഭകരുടെ വിഭാഗത്തിൽ 19.6 ലക്ഷം കോടി രൂപയുടെ മൂല്യവുമായി ഗൗതം അദാനിയുടെ കുടുംബം ഒന്നാം സ്ഥാനം നേടി. 12.1 ലക്ഷം കോടി രൂപ ആസ്തിയുള്ള സുനിൽ ഭാരതി മിത്തലാണ് തൊട്ടുപിന്നിൽ.

ഇന്ത്യൻ ഓഹരി വിപണിയേക്കാൾ വേഗത്തിലാണ് ഈ വ്യവസായ സാമ്രാജ്യങ്ങളുടെ വളർച്ച. ദിവസേന ശരാശരി 4,076 കോടി രൂപയാണ് ഇവരുടെ മൂല്യത്തിൽ വർദ്ധിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഈ കമ്പനികൾ 56 ലക്ഷം കോടി രൂപ വരുമാനം നേടുകയും, കേന്ദ്ര സർക്കാരിന്റെ ആകെ കോർപ്പറേറ്റ് നികുതി വരുമാനത്തിന്റെ 17 ശതമാനത്തോളം സംഭാവന ചെയ്യുകയും ചെയ്യുന്നുണ്ട്. പ്രൊഫഷണൽ ശൈലിയും രണ്ടാം തലമുറയുടെ കൃത്യമായ നേതൃത്വവുമാണ് ഈ ബിസിനസ് ഭീമന്മാരെ വലിയ കുതിപ്പിലേക്ക് നയിക്കുന്നത്.

Advertisement
Advertisement
Advertisement
Advertisement
Advertisement