ഉത്തരകാശിയിലെ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗ്, പഹൽഗാമിലെ ജവഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗ് ആൻഡ് വിന്റർ സ്‌പോർട്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് അംഗ സംഘം അർജന്റീനയിലെ മൗണ്ട് അക്കോൺകാഗ്വ വിജയകരമായി കീഴടക്കി. ഈ മാസം 5 ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ടീമിനെ ആചാരപരമായി ഫ്ലാഗ് ഓഫ് ചെയ്തു.
അന്താരാഷ്ട്ര പർവതാരോഹണത്തിൽ രാജ്യത്തിന്റെ ഉയർന്നുവരുന്ന നിലവാരത്തെയും രാജ്യത്തെ പ്രമുഖ പർവതാരോഹണ സ്ഥാപനങ്ങളുടെ ലോകോത്തര പരിശീലന നിലവാരത്തെയും ഈ നേട്ടം അടിവരയിടുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയും, ഏഷ്യയ്ക്ക് പുറത്തുള്ള ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയുമാണ് മൗണ്ട് അക്കോൺകാഗ്വ









