ഇന്ത്യക്കാർ വന്ദേമാതരം മുഴുവൻ പാടും, കോൺഗ്രസ് ഇറ്റാലിയൻ ആന്തം പാടട്ടെ -രാജീവ് ചന്ദ്രശേഖർ
Advertisement

Advertisement

തിരുവനന്തപുരം: വന്ദേമാതരം സംബന്ധിച്ച വിവാദങ്ങളിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വന്ദേമാതരം ഇന്ത്യക്കാർ മുഴുവൻ ആലപിക്കുമെന്നും, കോൺഗ്രസുകാർക്ക് വേണമെങ്കിൽ ഇറ്റാലിയൻ ദേശീയഗാനം പാടാമെന്നും അദ്ദേഹം പരിഹസിച്ചു.
Advertisement

അതേസമയം, വിവാദ പരാമർശം നടത്തിയ ടി.ജി. മോഹൻദാസിന്റെ പ്രസ്താവനയെ ബി.ജെ.പി പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മോഹൻദാസിന്റെ അറസ്റ്റ് സർക്കാരിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. തീരദേശ മേഖലയിലെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള സർക്കാരിന്റെ ആസൂത്രിത നീക്കമാണ് ഈ അറസ്റ്റെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Advertisement

Advertisement

Advertisement







