Friday, October 9, 2026
Business

ഇന്ത്യയുടെ വിദേശനാണയ ശേഖരം റെക്കോർഡ് ഉയരത്തിൽ; 740.8 ബില്യൺ ഡോളർ

Advertisement
Advertisement

ഇന്ത്യയുടെ വിദേശനാണയ ശേഖരം റെക്കോർഡ് ഉയരത്തിൽ; 740.8 ബില്യൺ ഡോളർ

Advertisement

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണയ ശേഖരം 740.8 ബില്യൺ ഡോളറായി ഉയർന്ന് റെക്കോർഡ് നിലവാരത്തിലെത്തി. ഓഗസ്റ്റ് 28ന് അവസാനിച്ച ആഴ്ചയിൽ ശേഖരം 11.4 ബില്യൺ ഡോളർ വർധിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ കറൻസി ആസ്തികൾ 9.3 ബില്യൺ ഡോളർ ഉയർന്ന് 600.6 ബില്യൺ ഡോളറായി. രാജ്യത്തിന്റെ സ്വർണ ശേഖരവും 2.1 ബില്യൺ ഡോളർ വർധിച്ച് 116.4 ബില്യൺ ഡോളറായി.

അതേസമയം, സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് (SDR), അന്താരാഷ്ട്ര നാണയനിധിയിലെ (IMF) ഇന്ത്യയുടെ റിസർവ് പൊസിഷൻ എന്നിവയിൽ നേരിയ കുറവുണ്ടായി.

Advertisement
Advertisement
Advertisement
Advertisement
Advertisement