ഇന്ത്യയുടെ ജി.ഡി.പി കണക്കാക്കൽ അടിമുടി മാറും; യു.പി.ഐ, ജി.എസ്.ടി എന്നിവ ഉൾപ്പെടാൻ സാധ്യത

ജി.ഡി.പിയുടെ കണക്കുകളിൽ കാലോചിതമായ മാറ്റത്തിന് ഇന്ത്യ. അടിസ്ഥാന വർഷം ഇതിന്റെ ഭാ​ഗമായി പുതുക്കും. യു.പി.ഐ, ജി.എസ്.ടി അടക്കമുള്ളവയും ഉൾപ്പെട്ടേക്കും. രാജ്യത്തെ പണപ്പെരുപ്പക്കണക്കുകളിലും മാറ്റമുണ്ടാകും.ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ സൂചകമാണ് മൊത്ത ആഭ്യന്തര ഉല്പാദനം (Gross Domestic Product - GDP). കാലങ്ങളായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ച ജി.ഡി.പി യിലൂടെയാണ് ലോകമറിയുന്നത്. നിലവിൽ ഈ മെഷർമെന്റിൽ കാലോചിതമായ മാറ്റങ്ങൾ ഉൾപ്പെടുത്താൻ ഇന്ത്യ ഒരുങ്ങുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ System of National Accounts (SNA) 2025 guidelines പ്രകാരമാണിത്. യു.പി.ഐ വിനിമയങ്ങൾ അടക്കം ജി.ഡി.പി കണക്കുകളിൽ പ്രതിഫലിച്ചേക്കാം
മാറ്റം 2026 ഫെബ്രുവരി മുതൽ
അടുത്ത മാസം മുതൽ ഇന്ത്യയുടെ വിലക്കയറ്റത്തോത്, ജി.ഡി.പി എന്നിവയിൽ വലിയ മാറ്റങ്ങളാണ് വരുന്നത്. ഇപ്പോൾ രാജ്യത്തിന്റെ മൊത്തആഭ്യന്തര ഉല്പാദനം (ജി.ഡി.പി) കണക്കാക്കാൻ 2011-12 ആണ് അടിസ്ഥാന വർഷമായി ഉപയോഗിക്കുന്നത്. 2026 ഫെബ്രുവരി 28ന് റിലീസ് ചെയ്യുന്ന ജി.ഡി.പി ഡാറ്റ മുതൽ ഇത് 2022-23 ആയിരിക്കും. ജി.ഡി.പി കണക്കാക്കാൻ യു.പി.ഐ വിനിമയങ്ങൾ, ജി.എസ്.ടി , ഇ-വാഹൻ പോർട്ടൽ മുതലായവയെല്ലാം പരിഗണിക്കാനാണ് സാധ്യതയുള്ളത്

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ സൂചകമാണ് മൊത്ത ആഭ്യന്തര ഉല്പാദനം (Gross Domestic Product - GDP). കാലങ്ങളായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ച ജി.ഡി.പി യിലൂടെയാണ് ലോകമറിയുന്നത്. നിലവിൽ ഈ മെഷർമെന്റിൽ കാലോചിതമായ മാറ്റങ്ങൾ ഉൾപ്പെടുത്താൻ ഇന്ത്യ ഒരുങ്ങുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ System of National Accounts (SNA) 2025 guidelines പ്രകാരമാണിത്. യു.പി.ഐ വിനിമയങ്ങൾ അടക്കം ജി.ഡി.പി കണക്കുകളിൽ പ്രതിഫലിച്ചേക്കാം
മാറ്റം 2026 ഫെബ്രുവരി മുതൽ
അടുത്ത മാസം മുതൽ ഇന്ത്യയുടെ വിലക്കയറ്റത്തോത്, ജി.ഡി.പി എന്നിവയിൽ വലിയ മാറ്റങ്ങളാണ് വരുന്നത്. ഇപ്പോൾ രാജ്യത്തിന്റെ മൊത്തആഭ്യന്തര ഉല്പാദനം (ജി.ഡി.പി) കണക്കാക്കാൻ 2011-12 ആണ് അടിസ്ഥാന വർഷമായി ഉപയോഗിക്കുന്നത്. 2026 ഫെബ്രുവരി 28ന് റിലീസ് ചെയ്യുന്ന ജി.ഡി.പി ഡാറ്റ മുതൽ ഇത് 2022-23 ആയിരിക്കും. ജി.ഡി.പി കണക്കാക്കാൻ യു.പി.ഐ വിനിമയങ്ങൾ, ജി.എസ്.ടി , ഇ-വാഹൻ പോർട്ടൽ മുതലായവയെല്ലാം പരിഗണിക്കാനാണ് സാധ്യതയുള്ളത്

Top News from last week.

Latest News

More from this section