ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് വിമാനം തകർന്നു

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് വിമാനം തകർന്നു. വെള്ളിയാഴ്ചയാണ്  പ്രകടനത്തിനിടെ വിമാനം തകർന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10 ഓടെയാണ് അപകടം. ദുബായ് വേൾഡ് സെൻട്രലിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിൽ ഒരു കൂട്ടം കാണികൾ നോക്കിനിൽക്കെ പെട്ടെന്ന്  കറുത്ത പുക ഉയരുകയായിരുന്നു. അപകടത്തിന് ശേഷം സൈറണുകൾ മുഴങ്ങി. പൈലറ്റിന് എന്ത് സംഭവിച്ചുവെന്ന വിവരം നിലവിൽ ലഭ്യമായിട്ടില്ല.

Top News from last week.

Latest News

More from this section