Advertisement
Advertisement
Monday, November 16, 2026
Business

പണപ്പെരുപ്പം ഉയർന്നുതന്നെ; പലിശനിരക്കിൽ മാറ്റമില്ലാതെ യുഎസ് ഫെഡറൽ റിസർവ്

Advertisement
Advertisement

പണപ്പെരുപ്പം ഉയർന്നുതന്നെ; പലിശനിരക്കിൽ മാറ്റമില്ലാതെ യുഎസ് ഫെഡറൽ റിസർവ്

Advertisement

വാഷിങ്ടൺ: പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിലും അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്താതെ യുഎസ് ഫെഡറൽ റിസർവ്. പലിശനിരക്ക് 3.75 ശതമാനം മുതൽ 4 ശതമാനം വരെയുള്ള പരിധിയിൽ നിലനിർത്താൻ ഫെഡറൽ റിസർവ് തീരുമാനിച്ചു. ഇതോടെ ശരാശരി ഫലപ്രദമായ പലിശനിരക്ക് ഏകദേശം 3.9 ശതമാനമായി തുടരും.

 

രണ്ടു ദിവസത്തെ നയരൂപീകരണ യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഫെഡറൽ റിസർവ് തീരുമാനം വ്യക്തമാക്കിയത്. പണപ്പെരുപ്പം ഇപ്പോഴും ഉയർന്ന നിലയിലാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

 

പലിശനിരക്കിൽ മാറ്റം വരുത്താതെ കൂടുതൽ സാമ്പത്തിക വിവരങ്ങൾ വിലയിരുത്താൻ കഴിയുമെന്നും ഇത് ഭാവിയിൽ സ്വീകരിക്കേണ്ട നയപരമായ തീരുമാനങ്ങൾക്ക് സഹായകമാകുമെന്നും ഫെഡറൽ റിസർവ് വ്യക്തമാക്കി. പണപ്പെരുപ്പം ദീർഘകാല ലക്ഷ്യമായ 2 ശതമാനത്തിലേക്ക് സമയബന്ധിതമായി തിരിച്ചെത്തിക്കുകയാണ് കേന്ദ്രബാങ്കിന്റെ ലക്ഷ്യം.

 

Advertisement
Advertisement
Advertisement