ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഐഎൻഎസ് അരിധാമൻ വരുന്നു; മൂന്നാം ആണവ അന്തർവാഹിനിയുടെ സൂചന നൽകി രാജ്‌നാഥ് സിംഗ്

സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ ഭാഗമാകുന്ന മൂന്നാമത്തെ അന്തർവാഹിനിയാണ് അരിധാമൻ. കടലിലെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ അരിധാമൻ ഉടൻ തന്നെ കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്കും ആണവ പ്രതിരോധത്തിനും കൂടുതൽ കരുത്തേകാൻ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധാമൻ (INS Aridhaman) എത്തുന്നു. ‘അരിധാമൻ എന്നത് വെറുമൊരു വാക്കല്ല, അത് കരുത്താണ്’ എന്ന് എക്സിലൂടെ (X) കുറിച്ചുകൊണ്ട്
ഈ സൂചന നൽകിയത്. അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് താരാഗിരി നാവികസേനയ്ക്ക് സമർപ്പിക്കാനായി വിശാഖപട്ടണത്ത് എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ ഈ പ്രഖ്യാപനം.

ഐഎൻഎസ് അരിഹന്ത് (2016), ഐഎൻഎസ് അരിഘാട്ട് (2024 ഓഗസ്റ്റ്) എന്നിവയ്ക്ക് ശേഷം സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ ഭാഗമാകുന്ന മൂന്നാമത്തെ അന്തർവാഹിനിയാണ് അരിധാമൻ. കടലിലെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ അരിധാമൻ ഉടൻ തന്നെ കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 ഏപ്രിൽ-മെയ് മാസങ്ങൾക്കിടയിൽ അരിധാമൻ സേനയുടെ ഭാഗമാകുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി നേരത്തെ വ്യക്തമാക്കിയിരുന്നു.

Top News from last week.

Latest News

More from this section