Advertisement
Advertisement
Saturday, September 12, 2026
alert

തീവ്ര ന്യൂനമർദ്ദവും കള്ളക്കടൽ പ്രതിഭാസവും: കേരളത്തിൽ മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Advertisement
Advertisement

തിരുവനന്തപുരം: ജാർഖണ്ഡിന് മുകളിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ പ്രഭാവത്താൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്നതിന്റെ ഭാഗമായി ഇന്ന് കാസർകോട്, കണ്ണൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിച്ചേക്കാം.

തീരദേശങ്ങളിലെ കടലാക്രമണ സാധ്യതയും ജാഗ്രതാ നിർദ്ദേശങ്ങളും

കള്ളക്കടൽ പ്രതിഭാസം ശക്തമാകുന്നതിനാൽ കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കുന്നു.നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ തീരപ്രദേശങ്ങളിൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളുടെ തീരങ്ങളിൽ 0.9 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിച്ചേക്കാം. കൂടാതെ കന്യാകുമാരി തീരത്ത് നാളെ രാത്രി വരെ 2.2 മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Advertisement

തീരം പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. തിരമാലകളുടെ ശക്തി കൂടുമെന്നതിനാൽ ഈ സമയത്ത് വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം. ഹാർബറുകളിൽ കിടക്കുന്ന യാനങ്ങൾ സുരക്ഷിതമായി കെട്ടിയിടണമെന്നും അപകട മേഖലകളിലുള്ളവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും ഭരണകൂടം വ്യക്തമാക്കി.

Advertisement
Advertisement
Advertisement
Advertisement
Advertisement