അന്താരാഷ്ട്ര രക്തദാന ദിനം: രക്തദാന ക്യാമ്പ് നടത്തി

അന്താരാഷ്ട്ര രക്തദാന ദിനാചരണങ്ങളുടെ ഭാഗമായി റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടും ബ്ലഡ് ഡോണേഴ്‌സ് കേരള ജില്ലാ യൂണിറ്റും കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഇന്ത്യൻ ദന്തൽ അസോസിയേഷൻ  മുൻ ദേശീയ പ്രസിഡണ്ട് ഡോ. എം. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ രക്തദാന അവബോധം വ്യാപിപ്പിക്കാനും അതിനുള്ള പങ്കാളിത്തം വർധിപ്പിക്കാനുമാണ് എല്ലാ വർഷവും ആഗോളതലത്തിൽ രക്തദാന ദിനമായി ആചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രക്തദാനത്തിന്റെ ആരോഗ്യമൂല്യങ്ങൾ കുറിച്ചും അതിന്റെ സാമൂഹിക പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയിൽ ഡയറക്ടർ സി വി ജയചന്ദ്രൻ അധ്യക്ഷനായി. 40 പഠിതാക്കൾ ഉൾപ്പെടെ രക്തദാനം ചെയ്തു. ബേബി മെമ്മോറിയൽ ആശുപത്രി സംഘം നേതൃത്വം നൽകി. പൂർവ്വ വിദ്യാർത്ഥി സംഘടന ആർട്ടെ സ്ഥാപക പ്രസിഡണ്ട് വിസിഎൻ ബാബു, ബ്ലഡ് ഡോണേഴ്‌സ് കേരള ജില്ലാ പ്രസിഡണ്ട് എം.എസ് കോയിപ്ര, വൈസ് പ്രസിഡണ്ട് സമീറ അഷ്‌റഫ്, ജോയിന്റ് സെക്രട്ടറി രാജേഷ് കുമാർ. ആർ, ബേബി മെമോറിയൽ ആശുപത്രിയിലെ ഡോ. റോഷിൻ ചന്ദ്രൻ, സാബിത് പി.കെ, ഷാഹിദ്, ജയൻ പാലങ്ങാട്, അഭിലാഷ് നാരായണൻ എന്നിവർ സംസാരിച്ചു.

Top News from last week.

Latest News

More from this section