വാക് ഇൻ ഇന്റർവ്യൂ

കണ്ണൂർ : കടൽ സുരക്ഷാ സംവിധാനങ്ങളും കടൽ രക്ഷാ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താൻ പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി കടൽ സുരക്ഷാ സ്‌ക്വാഡ് രൂപീകരിക്കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സിൽ പരിശീലനം നേടിയവരുമായിരിക്കണം അപേക്ഷകർ. പ്രായം 20നും 45നും ഇടയിൽ. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം ഡിസംബർ 29ന് രാവിലെ 11 മണിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2731081.

Top News from last week.