Advertisement
Advertisement
Tuesday, September 15, 2026
International

അമേരിക്കൻ ഉപരോധത്തിനെതിരെ തിരിച്ചടിച്ച് ഇറാൻ: ട്രംപിന്റേത് സാമ്പത്തിക ഭീകരവാദമെന്ന് അബ്ബാസ് അരഗ്ചി

Advertisement
Advertisement

ടെഹ്‌റാൻ: യു.എസ് പ്രഖ്യാപിച്ച പുതിയ ഉപരോധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഇറാൻ. നിലവിലെ സാമ്പത്തിക പോരാട്ടത്തിലും അമേരിക്ക പരാജയപ്പെടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. അമേരിക്കയുടെ വർദ്ധിച്ചുവരുന്ന കടബാധ്യതകളിൽ നിന്നും സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ലോകശ്രദ്ധ തിരിച്ചുവിടാനാണ് ഡൊണാൾഡ് ട്രംപിന്റെ ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

Advertisement

യു.എസിന്റെ സാമ്പത്തിക ഭീകരവാദം ആഗോള സാമ്പത്തിക മേഖലയ്ക്കും വിവിധ രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്ന് അരഗ്ചി ‘എക്‌സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. മുൻപ് പരാജയപ്പെട്ട നയങ്ങൾ വീണ്ടും പ്രയോഗിക്കുന്നത് അമേരിക്കയെ കൂടുതൽ തകർച്ചയിലേക്ക് മാത്രമേ എത്തിക്കൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇറാനുമായി വ്യാപാര ബന്ധം പുലർത്തുകയോ സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ നൽകുകയോ ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ മുൻപെങ്ങുമില്ലാത്തവിധം കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായാണ് ഇറാന്റെ പ്രതികരണം. കരാറുകളിലെത്താൻ താൻ നൽകിയ അവസരം ഇറാൻ ഉപയോഗപ്പെടുത്തിയില്ലെന്നും ഇനി കടുത്ത ഒറ്റപ്പെടുത്തലും ഉപരോധവും നേരിടേണ്ടി വരുമെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയത്.

ഇറാനെ സഹായിക്കുന്ന രാജ്യങ്ങളിലെ ബാങ്കുകൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ എന്നിവ വലിയ സാമ്പത്തിക തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ് നൽകിയ ട്രംപ്, ഇറാനെ യാതൊരു കാരണവശാലും ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു.

Advertisement
Advertisement
Advertisement
Advertisement
Advertisement