ഇറാൻ ഇസ്രായേൽ സംഘർഷം : ക്രൂഡ് ഓയിൽ വിലകയറ്റം സമ്പദ് വ്യവസ്ഥയെ ഏതു രീതിയിൽ സ്വാധിനിക്കും?

ഇറാൻ ഇസ്രേയൽ സംഘർഷം ഓയിൽ വിലയിലുണ്ടാക്കുന്ന ചാഞ്ചാട്ടം വലുതാണ്. മിഡ്‌ഡിൽ ഈസ്റ്റ് സംഘർഷങ്ങൾഎപ്പോഴും ക്രൂഡ് ഓയിൽ വിലയെ കുത്തനെ ഉയർത്തിയിട്ടുണ്ട്. ഇത് ഇന്ത്യയെ പോലെ ക്രൂഡ് ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന ക്ഷീണം നിസാരമല്ല.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം പ്രവചനാതീതമായ നിലയിലേക്ക് വഷളാവുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കാര്യങ്ങൾ കൂടുതൽ സങ്കീർണമായിരിക്കുന്നു. മൂന്നാം ദിവസത്തിലേക്ക് യുദ്ധം കടക്കുമ്പോൾ ഏവരും ഉറ്റു നോക്കുന്നത് ക്രൂഡ് ഓയിൽ വില യിൽ ഉണ്ടായേക്കാവുന്ന ചാഞ്ചാട്ടമാണ്. ഇന്ന് ക്രൂഡ് ഓയിൽ വില 8 ശതമാനത്തോളം ഉയർന്നിട്ടുണ്ട്. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയിലേക്കാണ് വഴിവക്കുന്നത്. എങ്കിലും ഇറാനിലുണ്ടാകുന്ന ഭരണമാറ്റം ഇന്ത്യയ്ക്ക് തുണയാകുമോ ?

ഹോർമുസ് കടലിടുക്ക് എന്നത് ക്രൂഡ് ഓയിൽ വ്യാപാരത്തിന്റെ ഹൃദയമാണ് എന്ന് നമുക്കറിയാം. ഇന്ത്യയ്ക്കും നിർണായകമാണ്. അഭ്യന്തര ആവശ്യങ്ങൾക്കായി ക്രൂഡ് ഓയിൽ 85 ശതമാനത്തോളം ഇറക്കുമതി ചെയുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇറാഖ്, സൗദി അറേബ്യ, യു എ ഇ, കുവൈറ്റ് എന്നി രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 46 ശതമാനത്തോളമാണ് സംഭാവന ചെയ്തത്. ഇതിനു പുറമെ യു എസിന്റെ സമ്മർദ്ദം മൂലം റഷ്യയിൽ നിന്നുമുള്ള ഓയിൽ ഇറക്കുമതിയിൽ ഇന്ത്യ ഇപ്പോൾ ഒരു നിയന്ത്രണം കൊണ്ടുവരികയ്മ് ചെയ്തിട്ടുണ്ട്. ഇതോടെ റുശ്ശിയിൽ നിന്നുള്ള ഇറക്കുമതി 35 ശതമാനത്തിലേക്ക് കുറയുകയും ചെയ്തു. എന്നാൽ ഇറാനിൽ നിലവിൽ ഭരണ മാറ്റം ഉണ്ടാകുന്നത് വഴി ക്രൂഡ് ഓയിലിന്റെ ആഗോള വിതരണത്തിൽ ഒരു മാറ്റമുണ്ടായേക്കാം എന്നാണ് നോമുറ വിലയിരുത്തുന്നത്. ഇത് ഇന്ത്യക്ക് അനുകൂലമായേക്കാം.

ക്രൂഡ് ഓയിൽ വില ഉയരുന്നത് ഇന്ധന ഉത്‌പന്നങ്ങൾക്ക് വില കൂടുകയും പണപ്പെരുപ്പം കൂട്ടുകയും ചെയുന്നു. ആർ ബി ഐയുടെ അനുമാനം അനുസരിച്ച് ആഗോള ക്രൂഡ് ഓയിൽ വിലയിലെ 10 ശതമാനം വർദ്ധനവ് പോലും ജി ഡി പി വളർച്ചയിൽ 0.15 ശതമാനത്തോളം കുറവ് വരുത്തുകയും പണപ്പെരുപ്പത്തിൽ 0.3 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാക്കുകയും ചെയ്യും എന്നാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പെട്രോൾ ഡീസൽ എന്നിവയുടെ വെയിറ്റേജ് മുൻപ് ഉണ്ടായിരുന്ന 2.3 ശതമാനത്തിൽ നിന്നും 4.8 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഇത് ആർ ബി ഐ യുടെ അനുമാനത്തേക്കാളും വലിയ ആഗതമാണ് ഉണ്ടാക്കുക.
എന്നാൽ എന്ന കമ്പനികൾ അവരുടെ ബാലൻസ് ഷീറ്റിൽ ഈ വില കയറ്റം വഹിക്കുന്നതിലൂടെ വലിയ തോതിൽ ജി ഡി പിയിൽ പ്രതിഫലിക്കില്ല എന്ന വിലയിരുത്തൽ നോമുറയിലെ അനലിസ്റ്റുകൾ പങ്കുവക്കുന്നുണ്ട്. നോമുറയുടെ കണക്കു പ്രകാരം എന്ന കമ്പനികൾക്ക് പെട്രോളിന് ലിറ്ററിന് 10 രൂപ വരെയും, ഡീസലിന് 4 രൂപ വരെയും മാർജിൻ ലഭിക്കുന്നുണ്ട്. അതിനാൽ ഒരു പരിധി വരെ ഇതിന്റെ ആഘാതം കുറക്കാൻ സാധിച്ചേക്കാം എന്നാണ് കണക്കാക്കുന്നത്.
അടുത്തതായി എല്ലാവർക്കും ഉണ്ടാകുന്ന സംശയം ഇത് കറന്റ് അക്കൗണ്ട് കമ്മിയിൽ എത്രത്തോളം സ്വാധിനിക്കും എന്നാണ്. നിലവിൽ രാജ്യത്തിന്റെ കറന്റ് അക്കോട്ടുണ്ട് കമ്മി നല്ല രീതിയിൽ നില നിർത്താൻ സാധിച്ചിട്ടുണ്ട്. അതെ സമയം ക്രൂഡ് ഓയിൽ വില വർധിക്കുന്നതനുസരിച്ച് കറന്റ് അക്കൗണ്ട് കമ്മി 0.4 ശതമാനത്തോളം വർദ്ധനവിന് കാരണമായേക്കാം.

ക്രൂഡ് ഓയിൽ വിലയിലെ ഓരോ ഡോളർ വർധനവും ഇന്ത്യയുടെ ഇറക്കുമതി ചിലവിൽ വലിയ മാറ്റമുണ്ടാക്കും. ഏകദേശം 2 ബില്യൺ ഡോളറിന്റെ ചിലവ് വർധിക്കുന്നതിലേക്ക് ഇത് കാരണമാകും. അതായത് ഓയിൽ വിലയിലുണ്ടാകുന്ന വ്യതിയാനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ വലിയ രീതിയിൽ തന്നെ ബാധിക്കുമെന്ന് സാരം. എങ്കിലും സബ്‌സിഡികൾ, നികുതി ഇളവ്, എക്സൈസ് തീരുവയിലെ ഇളവ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് ഉപഭോക്താക്കൾക്ക് ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന പ്രത്യാഘാതം കുറക്കുന്നതിന് സഹായിക്കും

Top News from last week.

Latest News

More from this section