‘ഇസ്രയേല്‍ കൊല്ലാന്‍ ശ്രമിച്ചു, പക്ഷേ ശ്രമം പരാജയപ്പെട്ടു’; വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ്

12 ദിവസത്തെ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചതായി ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍. യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തിലാണ് ഇറാന്‍ പ്രസിഡന്റിന്റെ തുറന്നുപറച്ചില്‍.

യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ബോംബ് സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്താന്‍ ശ്രമമുണ്ടായി. അവര്‍ അതിനുവേണ്ടി ശ്രമിക്കുകയും ചെയ്തുവെന്നും പെസേഷ്‌കിയാന്‍ പറഞ്ഞു. തന്നെ വധിക്കാനുള്ള ശ്രമത്തില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തുവെന്നും ഇറാന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചോ എന്ന ടക്കര്‍ കാള്‍സന്റെ ചോദ്യത്തിന് ഇതായിരുന്നു പെസഷ്‌കിയാന്റെ മറുപടി. അമേരിക്കയായിരുന്നില്ല, ഇസ്രായേലായിരുന്നുവെന്നും യോഗത്തിലിരുന്നപ്പോള്‍ യോഗം ചേര്‍ന്ന സ്ഥലം ബോംബിട്ട് നശിപ്പിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചുവെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

Top News from last week.

Latest News

More from this section