ഇരിട്ടി റോയൽ ലയൺസ് ക്ലബ്ബിന്റെയും കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ആറളം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് പ്രാഥമിക ജീവൻ രക്ഷാപരിശീലനം നടത്തി. ഇരിട്ടി റോയൽ ലയൺസ് ക്ലബ് പ്രസിഡന്റ് എ കെ ഹസ്സന്റെ അധ്യക്ഷതയിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബീന എം കണ്ടെത്തിൽ പരിശീല പരിപാടി ഉദ്ഘാടനം ചെയ്തു. ലയൺസ് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി ഡോ ജി ശിവരാമകൃഷ്ണൻ ഹെഡ്മിസ്ട്രസ് ബിന്ദു എം വി,ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പി ആർ ഒ സജി ജേക്കബ്, പി കെ ജോസ്, പ്രകാശ് പാർവണം, റോയ് സെബാസ്റ്റ്യൻ, റീന ഫിലിപ്പ് എന്നിവർ സംസാരിച്ചു. ടി കെ സഹൽ നൂറോളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.









