കൊല്ലം: കൊട്ടാരക്കരയിൽ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവത്തിൽ, തന്നെ പ്രതിയാക്കാൻ നീക്കമെന്നാരോപിച്ച ് ആംബുലൻസ് ഡ്രൈവർ രംഗത്ത്. കേസ് കൊടുക്കാൻ സ്റ്റേഷനിൽ ചെന്നപ്പോൾ പൊലിസ് ആക്ഷേപിച്ചു. സോപ്പുപെട്ടി പോലുള്ള വണ്ടിയാണോ ഓടിക്കുന്നതെന്ന് ചോദിച്ചു. കുപ്പത്തൊട്ടിയിൽ കളയാൻ പറഞ്ഞു. മന്ത്രി പോകുന്ന വഴിയിലുടെ എന്തിന് വണ്ടി കൊണ്ടുവന്നുവെന്നും ചോദിച്ചു.ആശുപത്രിയിൽ ആയതിനാൽ സഹോദരൻ സന്തോഷാണ് സ്റ്റേഷനിൽ പോയതെന്ന് നിതിൻ വ്യക്തമാക്കി.
പരാതിയുമായി രോഗിയുടെ ഭർത്താവും രംഗത്തുവന്നു.വീഴ്ച വരുത്തിയത് പൈലറ്റ് വാഹനമാണ്. പൊലീസ് സിഗ്‌നൽ പ്രകാരമാണ് ആംബുലൻസ് കടത്തിവിട്ടത്. സൈറൻ മുഴക്കിയിരുന്നെന്നും അശ്വകുമാർ പറഞ്ഞു .മന്ത്രി സ്വന്തം കാര്യം നോക്കി പോയി. അടുത്തേക്ക് വരാനുള്ള മനസ് കാണിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.